വിജിലന്‍സ് 
അന്വേഷണത്തിന് ഉത്തരവ്‌



കോന്നി   കോന്നി ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തെ അപകടാവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത്  മന്ത്രി പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനോട്  അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട്  നല്‍കാനാണ്  ഉത്തരവ്.  പൊതുമരാമത്ത് വിജിലൻസ് വിഭാഗം മേധാവി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാറും സംഘവും വള്ളിക്കോട് എത്തി റോഡ് പരിശോധിച്ചു. നിര്‍മാണത്തിലെ അപാകത  പരിഹരിക്കുന്നതിൽ  കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും  വീഴ്ച  ചൂണ്ടിക്കാട്ടി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ  മന്ത്രി പി എ മുഹമ്മദ് റിയാസിന് പരാതി നല്കി. പലതവണ യോഗം ചേർന്നും, നേരിട്ട് സ്ഥലത്തെത്തിയും   നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ നടപടിയെടുക്കാത്ത  കരാർ കമ്പനിയും ഉദ്യോഗസ്ഥരുമാണ് അപകടത്തിന്റെ  ഉത്തരവാദികളെന്നും എംഎൽഎ മന്ത്രിയെ അറിയിച്ചു.  സംഭവത്തിൽ കർശന നടപടിയുണ്ടാകണമെന്നും, നിർമാണ അപാകത അടിയന്തിരമായി പരിഹരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പരിശോധനാ റിപ്പോർട്ട് കിട്ടിയാലുടൻ  കർശന നടപടി ഉണ്ടാകും. എത്രയും വേഗം റോഡിന്റെ  അപകടാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കിയതായും എംഎൽഎ പറഞ്ഞു.     Read on deshabhimani.com

Related News