പ്രചാരണത്തിന് തുടക്കം

പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിൽ സംഘടിപ്പിച്ച യൂണിറ്റ് പൊതുയോഗം യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം 
വി കെ ഉദയൻ ഉദ്ഘാടനം ചെയ്യുന്നു


 പത്തനംതിട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ജിഒ യൂണിയന്‍ നടത്തുന്ന ജില്ലാ മാർച്ചിന് മുന്നോടിയായി ജില്ലയിലുടനീളം പൊതുയോ​ഗങ്ങല്‍ ചേരുന്നു.  കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നയങ്ങൾ തിരുത്തുക,  സംസ്ഥാന സർക്കാരിന്റെ  ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാസമിതി റിപ്പോർട്ടിൽ  നടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക  വർ​ഗീയത  ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് 26നാണ് മാര്‍ച്ച്.   യൂണിറ്റ് കേന്ദ്രങ്ങളിലാണ്  പൊതുയോ​ഗം.     പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിൽ സംഘടിപ്പിച്ച  യോഗം യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം വി കെ ഉദയൻ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിൽ  യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം ബി പ്രശോഭ്ദാസും അടൂർ റവന്യൂ ടവറിൽ  യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം പി സജിത്തും, തിരുവല്ല ടൗൺ യൂണിറ്റിൽ  യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം എസ് ഉഷാകുമാരിയും  പൊതുയോഗം ഉദ്ഘാടനം ചെയ്തു.  വെച്ചൂച്ചിറ യൂണിറ്റിൽ  യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് ബിനുവും, കുളനടയിൽ ജില്ലാ ട്രഷറർ ജി ബിനുകുമാറും, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ജി അനീഷ്‌ കുമാർ പന്തളത്തും ആദർശ്‍ കുമാർ നാറാണംമൂഴിയിലും ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ അഞ്ജു കോന്നിയിലും  യൂണിറ്റ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം കെ ശാമുവേൽ കോട്ടാങ്ങലും, എം പി ഷൈബി അരുവാപ്പുലത്തും, വി പി തനൂജ റാന്നി പഴവങ്ങാടിയിലും എം എസ് വിനോദ് എഴുമറ്റൂരും  യൂണിറ്റ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.  ബുധനാഴ്ച കോഴഞ്ചേരി ജില്ലാ ആശുപത്രി, പളളിക്കൽ, കോയിപ്രം, കവിയൂർ, അയിരൂർ, ചെറുകോൽ, മലയാലപ്പുഴ, തണ്ണിത്തോട്,  കലഞ്ഞൂർ, കല്ലൂപ്പാറ എന്നിവിടങ്ങളിൽ യൂണിറ്റ് പൊതുയോഗങ്ങൾ നടക്കും.     Read on deshabhimani.com

Related News