നീർവിളാകത്ത് 
പന്നികളുടെ വിളയാട്ടം

നീർവിളാകം മുരിങ്ങൂർ മോഹനൻപിള്ള പന്നി നശിപ്പിച്ച കൃഷി തോട്ടത്തിൽ


 ആറന്മുള നീർവിളാകത്തും കാട്ടുപന്നി  അക്രമണം രൂക്ഷം. സമീപ ദിവസങ്ങളിൽ പന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പുന്നാട്ടകുന്ന്, മണക്കൽ, പുളിനിൽക്കുന്നതിൽ, മലമോടി, ആലവേലിൽ,  കുന്നിത്തറ ഭാഗങ്ങളിലാണ് ശല്യം രൂക്ഷം. നീർവിളാകം മുരിങ്ങൂർ മോഹനൻ പിള്ള, കവിരിക്കും പറമ്പിൽ പ്രസാദ്, തെക്കേ കിണറ്റുംകരേത്ത് വാസുദേവൻപിള്ള, കൃഷ്ണവിലാസം രാധാകൃഷ്ണൻ നായർ, നെടിയത്ത് സുരേന്ദ്രകുമാർ, രാജഭവനം എം എസ് രാജൻ, കിഴക്കേതിൽ പുരുഷോത്തമൻ, കാവുംമുക്കത്ത് സജി എന്നിവരുടെ കൃഷിയാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്.  വാഴ, ചേന, കപ്പ, കാച്ചിൽ എന്നിവ വ്യപകമായി നശിപ്പിച്ചിട്ടുണ്ട്. ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ ഇറക്കിയ കൃഷികളായിരുന്നു ഇവ.  കാറ്റും മഴയുംമൂലം കൃഷികൾ നശിച്ച കർഷകർ വീണ്ടും നട്ടുനനച്ച് വളർത്തിയ വിളകളാണ് പന്നികൾ പിഴുതുമറിക്കുന്നത്.പകൽ പോലും പന്നികൾ അക്രമിക്കുമോ എന്ന ഭയവും വ്യാപകമാണ്.   തെക്ക് പുഞ്ചയോട് ചേർന്നുള്ള വാതക്കോട്ടിൽ- ആലവേലിൽ പ്രദേശത്തെ കുറ്റിക്കാട്ടിലും വിജനമായ റബർ തോട്ടത്തിലും കുട്ടമത്ത് ഭാഗത്തുമാണ് പന്നികളുടെ താവളമെന്ന് നാട്ടുകാർ പറയുന്നു. വയലുകളാൽ ചുറ്റപ്പെട്ട ഇവിടെ പ്രളയത്തെ തുടർന്നാകാം പന്നിക്കൂട്ടമെത്തിയതെന്നു കരുതുന്നു. പന്നികളെ വെടിവച്ച് കൊല്ലാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.     Read on deshabhimani.com

Related News