എൽ വിക്രമനെ അനുസ്‌മരിച്ചു



 റാന്നി സ.എൽ വിക്രമന്റെ പതിനൊന്നാമത് അനുസ്മരണ ദിനാചരണം സ്മൃതിമണ്ഡപത്തിൽ രാജു എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. കിഴക്കൻ മലയോര മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ എൽ വിക്രമന്‌ അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ കൊടിയ പീഡന പരമ്പര തന്നെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സിപിഐ എം റാന്നി ഏരിയ കമ്മിറ്റിയംഗം, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്      ജ്യോതി ശ്രീനിവാസ് അധ്യക്ഷനായി. എസ് ആർ സന്തോഷ് കുമാർ , ബെഞ്ചമിൻ ജോസ് ജേക്കബ്, വി ജി റെജി, അഡ്വ മഞ്ജിഷ് മാത്യു, ശ്രീദേവി വിക്രമൻ, സി ജി വിജയകുമാർ, വി സി അനീഷ് കുമാർ, മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു. പെരുനാട് സർവീസ് സഹകരണ ബാങ്കിൽ നടന്ന അനുസ്മരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് പി എസ്‌  മോഹനൻ ഉദ്‌ഘാടനം ചെയ്തു ടി ജി ഷാജി അധ്യക്ഷനായി. ഡി പ്രദിപ് കുമാർ, റോബിൻ കെ തോമസ്‌,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ്‌ ഗോപി , പി കെ അനിൽകുമാർ, സീനാ ശിവൻ, റെജി, കെ എസ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News