തുഴച്ചിലുകാർക്ക് 
പരിശീലനം ആരംഭിച്ചു

ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പുതിയ തുഴച്ചിലുകാർക്കുള്ള പരിശീലനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോബി ടി ഈശോ ഉദ്‌ഘാടനം ചെയ്യുന്നു


   ചിറ്റാർ ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പുതിയ തുഴച്ചിലുകാർക്ക് പരിശീലനം ആരംഭിച്ചു. ഗവിയുടെ കവാടത്തിൽ നാല്‌ വർഷം മുൻപ് ആരംഭിച്ച   കേന്ദ്രത്തിൽ പുതിയതായി 10 തുഴച്ചിലുകാരെ കൂടി നിയമിക്കും. ഏഴ്‌ ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന്‌ വിദഗ്ധർ നേതൃത്വം നൽകും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോബി ടി ഈശോ ഉദ്‌ഘാടനം ചെയ്തു. 16 കുട്ടവഞ്ചികളാണ്  ഇവിടെയുള്ളത്. ഒരു കുട്ടവഞ്ചിയില്‍ ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. 30 മിനിറ്റ് നീണ്ടുനിൽക്കുന്ന  സവാരിയിൽ നാല്‌ പേർക്ക് 400 രൂപയാണ് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ കഫേയും കുട്ടികള്‍ക്കുള്ള പാര്‍ക്കും ഒരുക്കിയിട്ടുണ്ട്.    Read on deshabhimani.com

Related News