ലൈഫ് വീടുകളുടെ താക്കോൽദാനം 18ന്



പത്തനംതിട്ട സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ പാലുകാച്ചും താക്കോൽദാനവും സെപ്‌തംബർ 18ന് നടക്കും.  സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി വീടുകളുടെ താക്കോൽ ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ഇതോടനുബന്ധിച്ച്  ജില്ലയിലെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും താക്കോൽദാനം സംഘടിപ്പിക്കാൻ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ജില്ലാതല യോഗത്തിൽ തീരുമാനമായി. ജില്ലയിൽ നിർമാണം പൂർത്തിയായത്‌ 495 വീടാണ്‌.  ആരോഗ്യ മന്ത്രി വീണാ ജോർജ് മല്ലപ്പുഴശ്ശേരി  പഞ്ചായത്തിലും, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൊടുമൺ പഞ്ചായത്തിലും പങ്കെടുക്കും.   ആന്റോ ആന്റണി എംപി ആറന്മുള ഗ്രാമപഞ്ചായത്തിലും  എംഎൽഎ മാരായ മാത്യു ടി തോമസ് കുറ്റൂരിലും കെ യു ജിനീഷ് കുമാർ കലഞ്ഞൂരിലും, പ്രമോദ് നാരായണൻ ചെറുകോലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഓമല്ലൂർ ശങ്കരൻ ഇരവിപേരൂർ പഞ്ചായത്തിലും,   കലക്ടർ ഡോ. ദിവ്യ എസ് അയ്യർ വള്ളിക്കോട്  പഞ്ചായത്തിലുമാണ് പങ്കെടുക്കുന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.   Read on deshabhimani.com

Related News