സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾ തുടങ്ങി



 പത്തനംതിട്ട സിപിഐ എം 23ാം കോൺഗ്രസിനു മുന്നോടിയായി ജില്ലയിലെ ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ബുധനാഴ്ച തുടക്കമായി. 11 ഏരിയകളിലെ 104 ലോക്കൽ കമ്മിറ്റികളിലായി 1556 ബ്രാഞ്ച്‌ സമ്മേളനങ്ങളാണ്‌ പൂർത്തിയാകേണ്ടത്‌. 22,324 അംഗങ്ങളാണ്‌ ജില്ലയിൽ സിപിഐ എമ്മിനുള്ളത്‌. പത്തനംതിട്ട ഏരിയയിൽ ബ്രാഞ്ച്‌ സമ്മേളനങ്ങൾ തുടങ്ങി. 11വരെയാണ്‌ സമ്മേളനങ്ങൾ. 10 ലോക്കൽ കമ്മിറ്റികളിലെ 136 ബ്രാഞ്ചിലായി 1979 മെമ്പർമാരുണ്ട്‌.  കോന്നി ഏരിയയിൽ സമ്മേളനങ്ങൾ 18 ന്‌ ആരംഭിക്കും. ഒക്ടോബർ 15 വരെയാണ്‌ സമ്മേളനങ്ങൾ. 11 ലോക്കൽ കമ്മിറ്റികളിൽ 162 ബ്രാഞ്ചുകളിലെ അംഗങ്ങളാണുള്ളത്‌.   റാന്നി ഏരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു. അടുത്ത മാസം 15 വരെയാണ് സമ്മേളനങ്ങൾ നടത്തുക. ഒൻപത്‌ ലോക്കൽ കമ്മിറ്റികളിലായി 134 ബ്രാഞ്ചുകളും 1848 പാർടിഅംഗങ്ങളുമാണ്  ഉള്ളത്. പെരുനാട് ഏരിയായിൽ സമ്മേളനങ്ങൾ ആരംഭിച്ചു. 14 ന് പൂർത്തിയാകും. ഏഴ്‌ ലോക്കൽ കമ്മറ്റികളിലെ 117 ബ്രാഞ്ചും 1433 പാർടി മെമ്പർമാരുമാണ്‌ ഉള്ളത്. അടൂർ ഏരിയയിലും ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ തുടക്കമായി. 12 ലോക്കൽ കമ്മിറ്റികളിലായി 214 ബ്രാഞ്ചുകളുണ്ട്‌. പാർടി അംഗങ്ങൾ 3024 ആണ്‌.  കൊടുമൺ ഏരിയയിൽ സമ്മേളനങ്ങൾ തുടങ്ങി. 15 ന്‌ അവസാനിക്കും. 10 ലോക്കൽ കമ്മിറ്റികളിലെ 178 ബ്രാഞ്ചിലായി 2549 അംഗങ്ങളുണ്ട്‌.   തിരുവല്ല ഏരിയയിൽ ബ്രാഞ്ച്‌ സമ്മേളനങ്ങൾ 10ന്‌ സമാപിക്കും. 11 ലോക്കൽ കമ്മിറ്റികൾക്കു കീഴിലെ 139 ബ്രാഞ്ചുകളിലായി 2079 പാർടി അംഗങ്ങളാണ്‌ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്‌.  ഇരവിപേരൂർ ഏരിയയിൽ എട്ട്‌ ലോക്കൽ കമ്മിറ്റികൾക്കു കീഴിലായി 105 ബ്രാഞ്ചുകളും 1543 പാർടി മെമ്പർമാരുമുണ്ട്‌. സമ്മേളനങ്ങൾ 18 ന്‌ തുടങ്ങി ഒക്ടോബർ 15 ന്‌ സമാപിക്കും.  മല്ലപ്പള്ളിയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ 17ന് ആരംഭിച്ച് ഒക്ടോബർ 17 ന് സമാപിക്കും. ഏരിയായിൽ 2049 പാർടി അംഗങ്ങളുണ്ട്. 143 ബ്രാഞ്ചുകളും ഒൻപത്‌ ലോക്കൽ കമ്മിറ്റികളും പ്രവർത്തിക്കുന്നു.  കോഴഞ്ചേരി ഏരിയയിൽ 18ന്‌ സമ്മേളനങ്ങൾക്ക്‌ തുടക്കംകുറിക്കും. 10ന്‌ സമാപിക്കും. 10 ലോക്കൽ കമ്മിറ്റികളിൽ 124 ബ്രാഞ്ചുകളിലായി 1900 അംഗങ്ങളുണ്ട്‌.  പന്തളം ഏരിയയിലെ 1440 അംഗങ്ങൾ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഏഴ്‌ ലോക്കൽ കമ്മിറ്റികളും 97 ബ്രാഞ്ചുകളുമാണ്‌ ഏരിയയിൽ ഉള്ളത്‌. Read on deshabhimani.com

Related News