821 പേർക്ക് കൂടി, 
999 രോഗമുക്തർ



പത്തനംതിട്ട  ജില്ലയിൽ ബുധനാഴ്‌ച 821 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 999 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്തുനിന്നും വന്നതും 820 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇതുവരെ ആകെ 167136 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 159552 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  ബുധനാഴ്‌ചച കോവിഡ് -19 ബാധിതരായ ആറുപേരുടെ മരണം റിപ്പോർട്ട് ചെയ്തു. 1) ആറന്മുള സ്വദേശി (65), 2) പ്രമാടം സ്വദേശി (74), 3) കോട്ടാങ്ങൽ സ്വദേശി (74), 4) കുറ്റൂർ സ്വദേശി (62), 5) കൊടുമൺ സ്വദേശി (73), 6) പന്തളം- തെക്കേക്കര സ്വദേശി (77) എന്നിവരാണ്‌ മരിച്ചത്‌.  ആകെ രോഗമുക്തരായവരുടെ എണ്ണം 157332 ആണ്.  5798 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ കോവിഡ് -19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ബുധനാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.8  ശതമാനമാണ്. Read on deshabhimani.com

Related News