അനന്തരം അവർ 
അധ്യാപകരുടെ 
വീടുകൾ തേടിയെത്തി...



റാന്നി അടച്ചിട്ടിരിക്കുന്ന വിദ്യാലയങ്ങൾ തുറക്കാൻ സർക്കാർ ആലോചിച്ചു തുടങ്ങിയതോടെ കുട്ടികൾ സംശയനിവാരണത്തിനായി അധ്യാപകരുടെ വീടുകളിൽ എത്തിത്തുടങ്ങി. ഏഴാം ക്ലാസിലെ അടിസ്ഥാനശാസ്ത്ര പാഠഭാഗമായ ആസിഡിനെയും ആൽക്കലിയെയും പറ്റിയുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനാണ് പുതുശ്ശേരിമല ഗവ. യുപി സ്കൂൾ അധ്യാപകനായ അജുരാജിന്റെ വീട്ടിൽ രക്ഷാകർത്താക്കളോടൊപ്പം കുട്ടികൾ എത്തിയത്. ഒരു വർഷത്തിലേറെയായി ഗൂഗിൾ മീറ്റിലൂടെ ക്ലാസെടുത്തിരുന്നത്‌ ഇദ്ദേഹമാണ്‌.  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ എത്തിയ കുട്ടികളെ  സ്വീകരിച്ച അധ്യാപകൻ വീട്ടിലും പരിസരത്തുമുള്ള പൂവും ഇലയും കായും കീഴങ്ങും ശേഖരിച്ച്‌ കുട്ടികളെക്കൊണ്ടുതന്നെ സൂചകക്കടലാസുകളും ആസിഡ്, -ആൽക്കലി സാന്നിധ്യമുള്ള ദ്രാവകങ്ങളും തയ്യാറാക്കി പാഠഭാഗത്തിന് വ്യക്തത വരുത്തിക്കൊടുത്തു. ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച്‌ കുളിക്കാനുള്ള സോപ്പ് നിർമിക്കാൻ പരിശീലിപ്പിക്കുകയും അതിന്റെ ഗുണങ്ങൾ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്താണ് കുട്ടികളെ യാത്രയാക്കിയത്. വരും ദിനങ്ങളിലെ ക്ലാസുകൾക്കായി പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമുള്ള തയാറെടുപ്പിലാണ് അധ്യാപകനും കുട്ടികളും. അതേസമയം, തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് മറ്റ് അധ്യാപകരും വിദ്യാർഥികളും. Read on deshabhimani.com

Related News