കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ ധർണ



 പത്തനംതിട്ട കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. യൂണിറ്റിൽ അഞ്ച് കേന്ദ്രങ്ങളിൽ അഞ്ച്‌ പേരെ വീതം പങ്കെടുപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ കിടങ്ങന്നൂർ ടൗൺ യൂണിറ്റിലും ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ വള്ളിക്കോട് യൂണിറ്റിലും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു കിഴക്കൻ മൂത്തൂരിലും ജില്ലാ ട്രഷറർ ബി നിസാം കോലമാല യൂണിറ്റിലും ഉദ്ഘാടനം ചെയ്തു. ആർ ഹരീഷ്  പത്തനംതിട്ട ടൗണിലും ജോബി ടി ഈശോ കമ്പ് ലൈൻ യൂണിറ്റിലും എം അനീഷ് കുമാർ കോന്നിയിലും എം സി അനീഷ് കുമാർ തിരുമൂലപുരം യൂണിറ്റിലും അനീഷ് വിശ്വനാഥ് പന്നിക്കുഴിയിലും ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News