മാടമൺ, കിസുമം,ചന്ദനക്കുന്ന് സ്‌കൂളിലും പുതിയ കെട്ടിടത്തിന്‌ ശിലയിട്ടു



റാന്നി/ഇലവുംതിട്ട മാടമൺ ഗവ. യു.പി സ്‌കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി അധ്യക്ഷനായി. സ്‌കൂളിൽ നടന്ന പരിപാടിയിൽ ശിലാഫലകം അനാച്ഛാദനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. കലക്ടർ ഡോ.ദിവ്യ എസ് അയ്യർ പങ്കെടുത്ത ചടങ്ങിൽ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ, വൈസ് പ്രസിഡന്റ് ഡി ശ്രീകല, എം എസ് ശ്യാം, അജിതാ റാണി, ബാലകൃഷ്ണപിള്ള, ഹെഡ്മിസ്ട്രസ് കെ ആർ ഷീലാ ഭായി, സി. ആർ പ്രദീപ്, വി എസ് ഗോപിനാഥൻ നായർ, മാസ്റ്റർ  അഭിഷേക് എന്നിവർ സംസാരിച്ചു. കിസുമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം അഡ്വ. പ്രമോദ് നാരായൺ എം എൽഎ നിർവഹിച്ചു. ഒരു കോടി രൂപയാണ് ചെലവഴിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു കാനാട്ട്, റിൻസി ബൈജു  ഇ ഡി രേഖ, ഒ പി ഷൈലജ, കെ രാജൻ എന്നിവർ സംസാരിച്ചു. ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം ആരോഗ്യ മന്ത്രി  വീണാ ജോര്‍ജ്  അനാച്ഛാദനം ചെയ്തു.  മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍,  രജിത കുഞ്ഞുമോന്‍,രജനി അശോകന്‍,  വി വിനോദ്, ബീനാറാണി, രാജേഷ് എസ് വള്ളിക്കോട്, പി പി വേണുഗോപാല്‍,  പ്രകാശ്കുമാര്‍,  ജെ നിഷ, ശിഹാബുദ്ദീന്‍, സിന്ധു ഭാസ്‌കര്‍, കെ കെ സുനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News