വികസന കാര്യത്തിൽ പിന്നോട്ടില്ല: മന്ത്രി കെ രാജു



 കോന്നി  എത്ര പ്രതികൂലമായ സാഹചര്യം നേരിട്ടാലും വികസന കാര്യത്തിൽ സർക്കാർ ഒട്ടും പിന്നോട്ട് പോകില്ലെന്ന് മന്ത്രി കെ രാജു പറഞ്ഞു. കോന്നി ഗവ. മെഡിക്കൽ കോളേജ് ഒപി ഉദ്ഘാടന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. പ്രളയം, കോവിഡ് തുടങ്ങി ജനങ്ങൾ അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസരത്തിൽ ജനങ്ങളോടൊപ്പം നിന്ന സർക്കാരാണ് എൽഡിഎഫ് സർക്കാർ.    കോന്നി മെഡിക്കൽ കോളേജ് കേരളത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. നാലഞ്ച്‌ മാസത്തിനകം കിടത്തി ചികിത്സ ആരംഭിക്കും. മെഡിക്കൽ കോളേജ് തടസ്സമില്ലാതെ പ്രവർത്തിക്കാനുള്ള തസ്തിക സർക്കാർ അനുവദിക്കും.    സംസ്ഥാനത്ത് നാളിതുവരെ കിഫ്ബി ഫണ്ടുപയോഗിച്ച് 53,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. അതിൽ 500 ഓളം പ്രവർത്തികൾ ആരംഭിച്ചു. കോന്നി മെഡിക്കൽ കോളേജ് സമ്പൂർണ മെഡിക്കൽ കോളേജാക്കി മാറ്റാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News