നിരന്തര ശ്രമത്തിന്റെ ഫലം: മന്ത്രി കെ കെ ശൈലജ



 കോന്നി  എൽഡിഎഫ് സർക്കാരിന്റെ നിരന്തരമായ ഇടപെടലിന്റെയും ശ്രമത്തിന്റെയും ഫലമായാണ് മെഡിക്കൽ കോളേജ്‌ ആശുപത്രി യാഥാർഥ്യമായതെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ഇത്‌ പത്തനംതിട്ടയിലെ ജനങ്ങളുടെ സ്വപ്നസാക്ഷാൽക്കാരമാണ്‌. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ നിർമാണം മുടങ്ങി കിടക്കുന്ന സ്ഥിതിയായിരുന്നു. അതിനു മുമ്പ്‌ 167 കോടി രൂപയുടെ ഭരണാനുമതി നൽകിയെങ്കിലും 36 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. അദ്യഘട്ടത്തിൽ ഇവിടെ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതുൾപ്പെടെ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു.    പുതിയ തസ്തികകൾ സൃഷ്ടിച്ച്, 300 കിടക്കകളും ഐസിയുവുമായി ഐപി വൈകാതെ ആരംഭിക്കും. അതിനു ശേഷം വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. കിഫ്ബിയിൽനിന്ന്‌ ഘട്ടംഘട്ടമായി പണം അനുവദിക്കുന്നതിലൂടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. കെ യു ജനീഷ് കുമാർ എംഎൽഎയുടെ മികച്ച പ്രവർത്തനം മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ ഏറെ സഹായകമായെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News