സ്വാതന്ത്ര്യപുലരിയിലേക്ക്‌



പത്തനംതിട്ട സ്വാതന്ത്ര്യത്തിന്റെ 75–-ാ മത് വാർഷികവും 76 മത്  സ്വാതന്ത്ര്യ ദിനവും  ജില്ലാ സ്റ്റേഡിയത്തിൽ വിപുലമായ പരിപാടികളോടെ തിങ്കളാഴ്‌ച ആഘോഷിക്കും. രാവിലെ എട്ടിന് ജില്ലാ സ്റ്റേഡിയത്തിലെ പരിപാടികൾ ആരംഭിക്കും.  9ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. 9.05 ന്  പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിക്കും. 9.10ന് പരേഡ് മാർച്ച്പാസ്റ്റ് ആരംഭിക്കും. തുടർന്ന്‌  സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. പൊലീസിന്റെ മൂന്നും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ആറും ഗൈഡ്സിന്റെ ഒന്നും റെഡ്ക്രോസ്, വനം, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, എക്സൈസ് എന്നിവയുടെ ഒന്നു വീതവും എൻസിസിയുടെ രണ്ട് പ്ലാറ്റൂണും ബാന്റ് സെറ്റിന്റെ മൂന്നു ടീമുകളും  മാർച്ച് പാസ്റ്റിൽ അണിനിരക്കും. തുടർന്ന് സ്‌കൂൾ വിദ്യാർഥികളുടെ സാംസ്‌കാരിക പരിപാടികളും  പൊലീസ് മെഡൽ വിതരണവും, സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രൂപ്പുകൾക്ക് എവറോളിങ്  സ്ഥിരം ട്രോഫികളുടെ വിതരണവും, സമ്മാനദാനവും നടക്കും. ചടങ്ങുകൾ വീക്ഷിക്കുന്നതിന് പൊതുജനങ്ങൾ രാവിലെ 7.30ന് ജില്ലാ സ്റ്റേഡിയത്തിൽ എത്തണമെന്ന്  കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അഭ്യർഥിച്ചു. Read on deshabhimani.com

Related News