പൊതുപരിപാടികൾക്ക്‌ അനുമതി വാങ്ങണം



  പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 രോഗം വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി വാങ്ങണമെന്നും ഇതു പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വനം മന്ത്രി കെ രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പത്തനംതിട്ട കലക്ട്രേറ്റിൽ ചേർന്ന വീഡിയോ കോൺഫറൻസ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.മാസ്‌ക് ധരിക്കാത്തവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും. എല്ലാ പഞ്ചായത്തുകളും നൂറ് കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി കണ്ടെത്തണമെന്ന് സർക്കാർ നിർദേശമുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കണ്ടെത്തുന്നതിനായി എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡല അടിസ്ഥാനത്തിൽ 15നും 16നും യോഗം ചേരും. കണ്ടെത്തുന്ന ഫസ്റ്റ് ലൈൻ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ജനപ്രതിനിധികളും കലക്ടറും നേരിട്ട് കണ്ട് വിലയിരുത്തി ഏഴ്‌ ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.  ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്‌,‌ കെ യു ജനീഷ് കുമാർ,  കലക്ടർ പി ബി നൂഹ്, എഡിഎം അലക്‌സ് പി തോമസ്, ഡിഎംഒ ഡോ. എ എൽ ഷീജ, എൻഎച്ച്എം ഡിപിഎം ഡോ. എബി സുഷൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News