മല്ലപ്പള്ളി ഇൻഡോർ സ്റ്റേഡിയത്തിന് 
37.50 ലക്ഷം: മന്ത്രി റോഷി അഗസ്‌റ്റിൻ



മല്ലപ്പള്ളി മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക പരിശീലന ക്യാമ്പിന്റെ ഒന്നാം ഘട്ട സമാപനം ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനം ചെയ്‌തു.  കായിക പരിശീലനത്തിന് സ്ഥിര വേദി ഒരുക്കിയ മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിലേക്ക്‌   മണിമലയാറിന്റെ കടന്നു കയറ്റത്തിൽ നിന്ന് സംരക്ഷണമൊരുക്കാൻ 37.50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. പരിശീലനം നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. തുടർന്ന് നടന്ന വോളിബോൾ മത്സരം മന്ത്രി പന്ത് തട്ടി ഉദ്‌ഘാടനം ചെയ്തു. സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം പുതുശ്ശേരി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്  ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, ബിജു പുറത്തൂടൻ, അഡ്വ.സാം പട്ടേരിൽ, സജി അലക്‌സ്, കുര്യൻ ജോർജ് ഇരുമേട, അഡ്വ.ജിനോയ് ജോർജ്, കെ സതീഷ് ചന്ദ്രൻ,ബിനോയ് പണിക്കമുറി, ജോസഫ് ഇമ്മാനുവേൽ, കെ ജി സാബു, മാത്യു തോമസ്,ജോൺ മാത്യു എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News