നാടിന്റെ അന്ത്യാഞ്ജലി, 
കുമാരൻ ഇനി ദീപ്തസ്മരണ...



 പന്തളം ഒരു സമരകാലഘട്ടത്തിന്റെ ദീപ്തസ്മരണയായി കുമാരൻ ഇനി ജനമനസുകളിൽ ജീവിക്കും. പന്തളം പൊലീസ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി കുമാരന് ജന്മനാടും, അദ്ദേഹം ഉയിരായി നെഞ്ചേറ്റിയ പാർട്ടിയും വിട നൽകി. മുട്ടം കോളനിയിലുള്ള മകന്റെ വസതിയിൽ കുമാരന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സിപിഐ എം നേതാക്കളും പ്രവർത്തകരും വർഗ ബഹുജന സംഘടനാ പ്രവർത്തകരും ഇതര രാഷ്ട്രീയ നേതാക്കളും അടക്കമുള്ള പൊതുസമൂഹം അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം  കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. സെക്രട്ടറിയറ്റംഗങ്ങളായ പി ബി ഹർഷകുമാർ, ടി ഡി ബൈജു, പ്രൊഫ.ടികെജി നായർ, ജില്ലാ കമ്മിറ്റിയംഗം ആർ തുളസി ധരൻ പിള്ള, ഏരിയ കമ്മിറ്റിയംഗങ്ങളായ കെപിസി കുറുപ്പ്, ഇ ഫസൽ, ലോക്കൽ സെക്രട്ടറി കെ പി മോഹനൻ,  പന്തളം ബ്ലോക്ക് പ്രസിഡന്റ്‌  രേഖ അനിൽ , വാർഡ് അംഗം കെ സി പവിത്രൻ, പഞ്ചായത്തംഗം തോമസ് വർഗീസ്, രഘു പെരുമ്പുളിക്കൽ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് മൃതദേഹം മുട്ടം കോളനി ശ്‌മശാനത്തിൽ സംസ്‌കരിച്ചു.  മുട്ടം കോളനിയിൽ ചേർന്ന അനുശോചന യോഗം മുതിർന്ന സിപിഐ എം നേതാവ് എ രാമൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ പി മോഹനൻ അധ്യക്ഷനായി. രാധാ രാമചന്ദ്രൻ , വി കെ മുരളി, കെ എൻ സരസ്വതി പുരുഷോത്തമൻ, എൻ സി അഭീഷ്, കെ സി പവിത്രൻ, കെ മനോഹരൻ, സി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News