പഞ്ഞിപ്പാറ കുന്നിൽനിന്ന് 
മകരജ്യോതി ദർശനം



ചിറ്റാർ  കർപ്പൂര ദീപകാഴ്ചയൊരുക്കിയും ചന്ദനത്തിരി കത്തിച്ചും കാത്തിരുന്ന അയ്യപ്പഭക്തന്മാർ പഞ്ഞിപ്പാറ കുന്നിൻ മുകളിൽനിന്ന്‌ പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി കണ്ടു സായൂജ്യമടഞ്ഞു . ഇതര സംസ്ഥാനത്തു നിന്ന്‌ ചെറുസംഘങ്ങളായെത്തിയ സ്വാമിമാരും  പ്രദേശവാസികളും  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ്‌ ഇത്തവണ മകരജ്യോതി ദർശിക്കാൻ  പഞ്ഞിപ്പാറ മഹാദേവ ക്ഷേത്രത്തിൽ എത്തിയത് .  സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽനിന്ന്‌ മൂന്നു കിലോമീറ്റർ മാറിയാണ് പഞ്ഞിപ്പാറമല . ചെങ്കുത്തായ കയറ്റം കയറി വേണം ഇവിടെ എത്താൻ. ഇവിടെയുള്ള ശിവക്ഷേത്ര പരിസരത്ത് നിന്നാൽ കിഴക്ക് പൊന്നമ്പലമേട് വ്യക്തമായി കാണാൻ കഴിയും . ഏതാനും വർഷങ്ങൾക്കുമ്പാണ് ഇവിടെനിന്ന്‌ മകരജ്യോതി കാണാൻ കഴിയുമെന്ന് പ്രദേശവാസികൾ മനസ്സിലാക്കിയത്. ഇതറിഞ്ഞ് മുൻവർഷങ്ങളിൽ ഇതര സംസ്ഥാനത്തുനിന്നും പഞ്ഞിപ്പാറയിലേക്ക് ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും ഒഴുക്കായിരുന്നു . എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തജനങ്ങളുടെ വരവ് ഇത്തവണ മണ്ഡലകാലത്ത് കുറഞ്ഞിരുന്നു. എന്നാലും ചെറുസംഘങ്ങൾ ഉച്ചമുതൽ പഞ്ഞിപ്പാറ മല ലക്ഷ്യമാക്കി എത്തി കൊണ്ടിരുന്നു  .         രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയാണ് പഞ്ഞിപ്പാറ .പന്തളം രാജാവ് ശബരിമലക്കു പോയപ്പോൾ വിശ്രമിച്ച പാറയാണ് രാജാമ്പാറ  എന്നാണ് ഐതിഹ്യം .  സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌  ജോബി ടി ഈശോയുടെ നേതൃത്വത്തിലുള്ള  ഭരണസമതിയും മൂഴിയാർ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സേനാംഗങ്ങളും എൻഎച്ച്ആർഎം നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലെ   മെഡിക്കൽ ഓഫീസർ ഡോ. വിൻസന്റ്‌ സേവ്യറുടെയും ഹോമിയോ മെഡിക്കൽ, ആയൂർവേദ മെഡിക്കൽ സംഘവും അഗ്നിശമന സേനയും വനപാലകരും കെഎസ്ഇബിയും റവന്യു ജീവനക്കാരും ക്ഷേത്ര ഭരണ സമതിയും നാട്ടുകാരും  ചേർന്ന്  ഭക്തതജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.  Read on deshabhimani.com

Related News