മൂന്ന് സ്‌കൂളുകൾക്ക് തറക്കല്ലിടും



പത്തനംതിട്ട  സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ട് പ്രയോജനപ്പെടുത്തി ജില്ലയിൽ നിർമിച്ച തണ്ണിത്തോട് ഗവ. വെൽഫയർ യു പി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും ജിയുപിഎസ് മാടമൺ, ജിഎച്ച്എസ്എസ് കിസുമം, എംഎംഎസ് ജിയുപിഎസ് ചന്ദനക്കുന്ന് എന്നീ വിദ്യാലയങ്ങളുടെ നിർമാണ ഉദ്ഘാടനവും ചൊവ്വാഴ്‌ച 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 92 സ്‌കൂൾ കെട്ടിടങ്ങൾ, 48 ഹയർസെക്കൻഡറി ലാബുകൾ, മൂന്ന് ഹയർ സെക്കൻഡറി ലബോറട്ടറികളുടെ ഉദ്ഘാടനവും 107 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും. പരിപാടിയിൽ മന്ത്രിമാരായ വീണാ ജോർജ്, അഡ്വ. കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, എ കെ ശശീന്ദ്രൻ, കെ ആന്റണി രാജു, ജി ആർ അനിൽ, പ്രൊഫ. ആർ ബിന്ദു, എം വി ഗോവിന്ദൻ, അഡ്വ. പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ,  പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലയിലെ വിദ്യാലയങ്ങളിൽ ആന്റോ ആന്റണി എംപി,  എംഎൽഎമാരായ അഡ്വ. കെ യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, വിദ്യഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ എന്നിവരടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. Read on deshabhimani.com

Related News