ഇട്ടിയപ്പാറ ടൗണിനായി പുത്തൻ ആശയങ്ങൾ



റാന്നി ഇട്ടിയപ്പാറ ടൗണിന്റെ മുഖച്ഛായ തന്നെ മാറ്റത്തക്ക വിധം പുത്തൻ ആശയങ്ങൾ ഉരുത്തിരിഞ്ഞ് പഴവങ്ങാടി പഞ്ചായത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നടത്തിയ വികസന സദസ്‌. നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ടൗണിൽ മാറ്റം വരുത്താൻ പഴവങ്ങാടി, റാന്നി, അങ്ങാടി പഞ്ചായത്തുകളെ കോർത്തിണക്കി ഒരു ടൗൺ പ്ലാനിങ്‌ വേണമെന്ന് യോഗത്തിൽ എംഎൽഎ അഭിപ്രായപ്പെട്ടു. പി എസ് സി കോച്ചിങ്‌ സെന്റർ, ടേക്ക് എ ബ്രേക്ക് സമുച്ചയം, എല്ലാ വീടുകൾക്കും  മഴവെള്ള സംഭരണിയും ബയോഗ്യാസ് പ്ലാന്റും, ട്രാൻസ്പോർട്ട് സ്റ്റാൻഡിനു സമീപമുള്ള പിൽഗ്രിം സെന്റർ നിർമാണ പൂർത്തീകരണം, മാടത്തരുവി ടൂറിസം , ജണ്ടായിക്കൽ സ്റ്റേഡിയം, കായിക വിനോദങ്ങൾക്ക് നല്ലൊരു മൈതാനം, ലൈഫ് ഭവന പദ്ധതി പൂർത്തീകരണം, ഇട്ടിയപ്പാറയിലെ പാർക്കിങ്‌ പ്രശ്നത്തിന് പരിഹാരം, കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ് നവീകരണം, പൊതുശ്മശാനത്തിന്റെ പൂർത്തീകരണം, സർക്കാർ എയ്ഡഡ് സ്കൂളുകളുടെ നവീകരണം തുടങ്ങി എല്ലാ മേഖലകളുടെയും വികസനം യോഗത്തിൽ ചർച്ചാവിഷയമായി. പഞ്ചായത്ത് പ്രസിഡന്റ്‌ അനിത അനിൽകുമാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ തോമസ്, പി എസ് സുജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോൺ ഏബ്രഹാം എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News