അടൂരില്‍ യൂത്ത് കോണ്‍​ഗ്രസ് അക്രമം



 അടൂർ അടൂരിൽ യൂത്ത് കോൺഗ്രസ്  പ്രവര്‍ത്തകര്‍  പൊലീസുമായി ഏറ്റുമുട്ടി.  കല്ലെറിഞ്ഞ് അക്രമത്തിന്  ശ്രമിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.   വ്യാഴാഴ്ച വൈകിട്ട്   അഞ്ചോടെ  പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസുകാർ സെൻട്രൽ ജങ്ഷനിൽ ഡിവൈഎഫ്ഐയുടെ കൊടി  നശിപ്പിക്കാൻ നടത്തിയ ശ്രമം പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസുകാർ പൊലീസിനു നേരെ തിരിഞ്ഞത്. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി. തുടര്‍ന്ന്  യൂത്ത് കോൺഗ്രസുകാർ അക്രമത്തിന് ശ്രമിച്ചു.   ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ  യുത്ത് കോൺഗ്രസുകാർക്ക് നേരെ    പൊലീസ്  ലാത്തി വീശി. കല്ലേറുമുണ്ടായി.  കോൺഗ്രസ് പ്രകടനത്തിൽ അക്രമം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.  Read on deshabhimani.com

Related News