കൊടിയും കൊടിമരവും എത്തി, 
പ്രതിനിധി സമ്മേളനം ഇന്ന്

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള കൊടിമരം സ്വാഗത സംഘം ചെയർമാൻ ടി ഡി ബൈജു 
ഏറ്റുവാങ്ങുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവൻ, ജില്ലാ പ്രസിഡന്റ് പി ബി ഹർഷകുമാർ എന്നിവർ സമീപം


അടൂർ കേരള ഷോപ്സ് ആൻഡ്‌ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) നാലാം സംസ്ഥാന പ്രതിനിധി സമ്മേളനം  ശനിയാഴ്‌ച നടക്കും.  ഉയർത്താനുള്ള കൊടിയും കൊടിമരവും സമ്മേളന നഗറിൽ എത്തിച്ചു.ഗാന്ധി സ്മൃതി മൈതാനിയിൽ നിന്നും ഘോഷയാത്രയായാണ് പതാക-–-കൊടിമര ജാഥകൾ പി വി വിജയൻ നഗറിൽ(മേലേടത്ത് ഓഡിറ്റോറിയം) എത്തിയത്.  തിരുവല്ലയിൽ കൊച്ചീപ്പൻമാപ്പിളയുടെ സ്മൃതിമണ്ഡപത്തിൽ സിപി ഐ എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണിയിൽ നിന്നും ജില്ലാ ജോയിന്റ് സെക്രട്ടറി എം മനു പതാക ഏറ്റുവാങ്ങി. സമ്മേളന നഗരിയിൽ സ്വാഗത സംഘം ജനറൽ കൺവീനർ പി ബി ഹർഷകുമാർ ഏറ്റുവാങ്ങി. കോഴഞ്ചേരിയിൽ വി എസ് ചന്ദ്രശേഖരപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ  സിപിഐ എം  ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനിൽ നിന്നും നൈജിൽ കെ ജോൺ ഏറ്റുവാങ്ങി. സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ ടി ഡി ബൈജു ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഏരിയ സെക്രട്ടറി അഡ്വ. എസ്‌ മനോജ്‌ എന്നിവർ സന്നിഹിതരായി. ശനിയാഴ്ചയാണ്‌ പ്രതിനിധി സമ്മേളനം. രാവിലെ 8.30 ന് രജിസ്ട്രേഷൻ, 9 ന് പതാക ഉയർത്തൽ, പുഷ്പാർച്ചന. പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവൻ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി അഡ്വ. പി സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതു ചർച്ച. പ്രമേയങ്ങൾ,പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കൽ, ഭാവി പരിപാടികൾ. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ, വൈസ് പ്രസിഡന്റ് പി ജെ അജയകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ക്ഷേമനിധി ബോർഡ് ചെയർമാൻ കെ രാജഗോപാൽ, സിഐടി യു ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലൻ എന്നിവർ പങ്കെടുക്കും.വിവിധ ജില്ലകളിൽ നിന്നായി 450 പ്രതിനിധികൾ പങ്കെടുക്കും.   Read on deshabhimani.com

Related News