95 ലൈഫ് വീട്

പന്തളം തെക്കേക്കര പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കെെമാറ്റവും മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു


 പന്തളം മികച്ച പാർപ്പിടം ഒരുക്കി അർഹരായവർക്ക് നൽകുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ   മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പന്തളം തെക്കേക്കര  പഞ്ചായത്തിലെ  ലൈഫ് ഭവന പദ്ധതി വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഒരു വീടിന്റെ  താക്കോൽ കൈമാറ്റവും  മന്ത്രി നിര്‍വഹിച്ചു.   തെക്കേക്കര  പഞ്ചായത്തിൽ  ലൈഫ് പദ്ധതിയിൽ 95  വീട്  പൂർത്തിയാക്കി.  അർഹതപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ ഇനിയും വീടുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ വി സുമേഷ്, ജില്ലാ പ്ലാനിങ്  ഓഫീസർ സാബു സി മാത്യൂ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി വിദ്യാധര പണിക്കർ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News