മകരജ്യോതി ദർശിക്കാൻ പഞ്ഞിപ്പാറ ഒരുങ്ങി

പഞ്ഞിപ്പാറ മഹാദേവ ക്ഷേത്രം


ചിറ്റാർ   മകരജ്യോതി ദർശിക്കാൻ പഞ്ഞിപ്പാറ ഒരുങ്ങി. മകരവിളക്കു ദിവസം ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സൗകര്യമൊരുക്കാൻ സീതത്തോട്  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആങ്ങമൂഴിയിൽ ഇടത്താവളമൊരുങ്ങി. സന്നിധാനത്തിനു പുറത്ത് മകര ജ്യോതി ദൃശ്യമാകുന്ന കേന്ദ്രമാണ് പഞ്ഞിപ്പാറ. ആങ്ങമൂഴി ശബരിമല ഇടത്താവളത്തിൽ നിന്ന് കോട്ടമൺ പാറയിലേക്കു തിരിയുന്ന റോഡിൽ നിന്നും മൂന്നു കിലോമീറ്റർ ചെങ്കുത്തായ കയറ്റം കയറി വേണം പഞ്ഞിപ്പാറ മഹാദേവ ക്ഷേത്രത്തിലെത്താൻ.   ഇരുപത്തിമൂന്നു വർഷം മുമ്പ് ഇവിടെ താമസിക്കുന്ന കാവടത്തറയിൽ പുഷ്പാംഗദനാണ് ആദ്യമായി ഇവിടെ നിന്ന് മകരജ്യോതി കണ്ടത്.  സംഭവം  കേട്ടറിഞ്ഞ്  നാട്ടുകാര്‍  ദർശത്തിനെത്തുമെങ്കിലും   ഒമ്പതു വർഷത്തിനിടെയാണ് മറ്റു സംസ്ഥാനത്തു നിന്നുള്ള തീർഥാടകർ ഇവിടെ എത്തുന്നത്.  കിഴക്കോട്ടു നോക്കിയാൽ നിലയ്ക്കൽ ക്ഷേത്രവും പൊന്നമ്പലമേടും  വ്യക്തമായി കാണാൻ കഴിയും. പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയുന്നതും നക്ഷത്രവും   വ്യക്തമായി കാണാം. ഇവിടെ എത്തുന്ന മുഴുവൻ തീർഥാടകർക്കും  വിഭവ സമൃദ്ധമായ സദ്യയും  ക്ഷേത്ര കമ്മറ്റി നല്‍കുന്നു.  സീതത്തോട്  പഞ്ചായത്ത് ഭരണസമിതി  നേതൃത്വത്തിൽ തീര്‍ഥാടകര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ആങ്ങമൂഴിയിൽ ഇടത്താവളം, ഇൻഫർമേഷൻ സെന്റർ,ആങ്ങമൂഴി,കോട്ടമൺപാറ, പഞ്ഞിപ്പാറ  ഭാഗങ്ങളിൽ തെരുവുവിളക്കുകൾ, ശുചീകരണത്തിന്റെ ഭാഗമായി താൽകാലിക  ടോയ്ലെറ്റുകള്‍ , വിരിവെയ്ക്കാനും കിടക്കാനുമുള്ള സൗകര്യം,  കുടിവെള്ളവും ചൂടുവെള്ളവും നൽകാനും  സംവിധാനം  സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആയൂർവേദം, ഹോമിയോ, അലോപ്പതി ചികിത്സാ  കേന്ദ്രവും കിടക്കകളും ആംബുലൻസും ഒരുക്കുന്നുണ്ട്. കലക്ടറും  ഉദ്യോ​ഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു.   കക്കാട്ടാറിൽ ആങ്ങമൂഴി, അമ്പലത്തു കടവ്, മുരിക്കിനി, ആലയ്ക്കൽ പടി തുടങ്ങി നാല് കടവുകളിൽ ലൈഫ് ഗാർഡുകളെയും നിയമിച്ചു.  പഞ്ഞിപ്പാറയിൽ താൽക്കാലിക ബാരിക്കേഡും നിർമിക്കും.  സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ, കോന്നി തഹസിൽദാർ ശ്രീകുമാർ എന്നിവരും കളക്ടോറെപ്പം പഞ്ഞിപ്പാറ സന്ദർശിച്ചു. Read on deshabhimani.com

Related News