ജീവിതം നിറയെ കഷ്ടപ്പാട്‌; 
രാഹുലിന്‌ റാങ്ക് നേടാതെ വയ്യ...

രാഹുൽ എ രാജ്


  ചിറ്റാർ കെഎഎസ് പരീക്ഷയിൽ  21ാം റാങ്ക് നേടി നാടിന് രാഹുൽ എ രാജ് അഭിമാനമായി . ടാപ്പിങ് തൊഴിലാളിയായ അച്ഛന്റെയും വീട്ടുജോലിക്കാരിയായ അമ്മയുടെയും മകൻ. കർഷക കുടുംബത്തിലെ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു. പഠനത്തോടൊപ്പം വിവിധ ജോലികൾ ചെയ്ത് പ്രതിസന്ധികളെ തരണം ചെയ്‌തു. അറയാഞ്ഞിലിമണ്ണ് ഏറത്തേടത്ത് കെ രാജുന്റെയും സന്താനവല്ലിയുടെയും മകനാണ്.  കെഎഎസ് രണ്ടാം സ്ട്രീം പരീക്ഷയിൽ രാഹുൽ നേടിയ വിജയത്തിന് തിളക്കമേറെയാണ്.  ഇലന്തുർ ഗവ.നഴ്സിങ്‌ സ്കൂളിൽ നൈറ്റ് വാച്ചർ തസ്തികയിൽ ജോലി നോക്കുന്നതിനിടെയാണ്  റാങ്ക് പട്ടികയിൽ എത്തുന്നത്.  സിവിൽ സർവീസിൽ എത്തുക എന്നതായിരുന്നു ലക്ഷ്യം. ഏറെ പരിശ്രമിച്ചിട്ടും റാങ്ക് ലിസ്റ്റിൽ പ്രവേശിക്കാൻ സാധിച്ചില്ല. പരാജയപ്പെട്ടു പിന്മാറാൻ തയാറാകാത്ത രാഹുലിന്റെ നിശ്ചയദാർഢ്യത്തിന്റ ഫലമാണ് ഈ വിജയം.  പ്രാഥമിക വിദ്യാഭ്യാസം പത്തനംതിട്ട നെടുമൺകാവ് എൽപി സ്കൂളിലും ശ്രീനാരായണ എച്ച്എസിലുമായിരുന്നു. സാങ്കേതിക വിദ്യാഭ്യാസം തലസ്ഥാന നഗരിയിൽ നേടി. കഠിനാധ്വാനവും പരിശ്രമവും കൊണ്ട്‌ വിജയം നേടാൻ സാധിക്കുമെന്ന്  രാഹുൽ  പറഞ്ഞു.സഹോദരി രേഖ അറയാഞ്ഞിലിമൺ ഗവ.സ്കൂൾ ആധ്യാപികയാണ്. Read on deshabhimani.com

Related News