പന്തളത്ത്‌ വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചതും യൂത്ത്‌ ബ്രിഗേഡ്‌



 പത്തനംതിട്ട കഴിഞ്ഞ ദിവസം പന്തളത്ത്‌ കോവിഡ്‌ ബാധിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചതും യൂത്ത്‌ ബ്രിഗേഡ്‌.  മരിച്ച മങ്ങാരം മുത്തൂണിയിൽ റെജീന ഡിവൈഎഫ്‌ഐ പന്തളം മേഖല സെക്രട്ടറി എസ്‌ ഷെമീറിന്റെ അമ്മയാണ്‌. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന്‌ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റെജീനയെ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിച്ചത്‌. ഇവിടെവച്ചാണ്‌‌ മരിച്ചത്‌.  ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക്‌ സെക്രട്ടറി എൻ സി അഭീഷിന്റെ നേതൃത്വത്തിൽ യൂത്ത്‌ ബ്രിഗേഡ് അംഗങ്ങൾ‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ആംബുലൻസിൽ പന്തളത്ത്‌ എത്തിച്ചു. ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക്‌ ജോയിന്റ്‌ സെക്രട്ടറി) ഉദയകുമാർ, ബ്ലോക്ക്‌ കമ്മിറ്റിയംഗം ഷെഫീക്ക്‌, സിപിഐ എം കടയ്‌ക്കാട്‌ കിഴക്ക്‌ ബ്രാഞ്ച്‌ സെക്രട്ടറി നൗഷാദ്‌, ബന്ധുക്കളായ അജ്‌മലും ആഷിക്കും ചേർന്ന്‌ പന്തളം മുട്ടാർ ജുമ മസ്‌ജിദിൽ സംസ്‌കരിക്കുകയായിരുന്നു.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരെ സംസ്‌കരിക്കുന്നതിന്‌ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ രംഗത്ത്‌ വന്നിരുന്നു. Read on deshabhimani.com

Related News