ഉയരും ഇവിടെ 
പഞ്ചനക്ഷത്ര സ്റ്റേഡിയം



 പത്തനംതിട്ട പത്തനംതിട്ട നഗരസഭാ സ്റ്റേഡിയം ഏറ്റവും ആധുനിക രീതിയിൽ പുനർനിർമിക്കുമെന്ന്  ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.50 കോടി രൂപയുടെ ഫണ്ട് ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. മഴവെള്ളം കയറാത്തവിധത്തിൽ സ്റ്റേഡിയം നവീകരിക്കും.  ഇതിനാവശ്യമായ പഠനം നടത്തി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ട് കിഫ്ബിക്ക്  കൈമാറി വേണ്ട നടപടി  സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ ആദ്യത്തോടെ നിർമാണം  തുടങ്ങാൻ  സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു .രണ്ടാം പിണറായി സർക്കാരിന്റെ  ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരള പ്രദർശന, വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.   സ്റ്റേഡിയം നിർമാണത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് നേരത്തെ തന്നെ  തയ്യാറായിട്ടുണ്ട്. ആധുനിക രീതിയിൽ നിർമിക്കുമ്പോൾ മഴവെള്ളം കയറുന്ന അവസ്ഥ കൂടി മാറ്റുന്ന വിധത്തിലാകും നിർമിക്കുക.  പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനിക്കുന്നതകുന്ന തരത്തിലാകും നിർമാണം.   നിർമാണം കായിക വകുപ്പ് നേരിട്ട്  നടത്താൻ സംസ്ഥാന സർക്കാർ ബുധനാഴ്ച ഉത്തരവും ഇറക്കി. ഇതു വരെ കിഫ്ബി പദ്ധതികൾ കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് നിർമിച്ചിരുന്നത്. കായികവകുപ്പിന് കൈമാറിയതോടെ നിർമാണ നടപടികൾ  വേ​ഗത്തിലാകുമെന്ന് അടുത്ത മാസം തന്നെ ടെൻഡർ നടപടി സ്വീകരിക്കുമെന്നും കായികവകുപ്പ് അധികൃതർ പറഞ്ഞു.  400 മീറ്റർ നീളത്തിലുള്ള സന്തറ്റിക് ട്രാക്ക്, സ്വാഭാവിക പുൽത്തകിടിയോട് കൂടിയ ഫുട്ബോൾ മൈതാനം, നീന്തൽകുളം, ഇൻഡോർ സ്റ്റേഡിയം, ഒൗട്ട്ഡോർ, ഇൻഡോർ ജിംനേഷ്യം, 110 മീറ്റർ റണ്ണിങ്  ട്രാക്ക് എന്നിവയുണ്ടാകും. ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്ക്റ്റ് ബോൾ, വോളീബോഴ്‍, ബാഡ്മിന്റൺ, എന്നിവയ്ക്ക് സജ്ജീകരിക്കാവുന്ന കോർട്ടും ഒരുക്കും. നിലവിലെ സ്പോർട്ട് കൗൺസിൽ ഒാഫീസ് കെട്ടിടം പൊളിക്കും. അവിടെ മൂന്നു നില കെട്ടിടത്തിൽ കുട്ടികൾക്ക്  താമസിക്കാവുന്ന ഹോസ്റ്റൽ, മെസ് താഴെ സ്പോർസ് കൗൺസിൽ ഒാഫീസ് എന്നിവയും സജ്ജീകരിക്കും. പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്രദമാകുന്ന വിധം  പ്രത്യേക  പാർക്കും  സ്റ്റേഡിയം നവീകരണ രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   Read on deshabhimani.com

Related News