പാട്ടുപടേനി 
കാണാം, 
കേൾക്കാം... 
കഥകളിയും



 പത്തനംതിട്ട ഏഴുദിവസവും രാവിലെ സെമിനാറും വൈകുന്നേരങ്ങളിൽ കലാസാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. പാരമ്പര്യ കലകൾക്കും കലാരൂപങ്ങൾക്കും മേളയിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ജില്ലാ കഥകളി ക്ലബ്ബ് അവതരിപ്പിക്കുന്ന കഥകളി, ആറൻമുള ശ്രീ ഷഡങ്കുര പുരേശ്വര കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ഫോക് ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ നയിക്കുന്ന പാട്ടുപടേനി, വേലകളി, ബോഡുബെറു നാടൻ സംഗീതം, യൗവന ഡ്രാമാ വിഷന്റെ നാടകം, ഗസൽ സന്ധ്യ, സാംസ്‌കാരിക വകുപ്പിന്റെ നേതൃത്തിൽ വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങളുടെ അവതരണം, സുനിൽ വിശ്വത്തിന്റെ പാട്ടുകളം, അപർണ രാജീവിന്റെ സ്മൃതി സന്ധ്യ, കരുനാഗപ്പള്ളി ഗിരീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന ജുഗൽബന്ദി, രാഹുൽ കൊച്ചാപ്പിയും സംഘത്തിന്റെയും പാട്ടുവഴി, പ്രശസ്ത സിനിമാ സീരിയൽ, താരങ്ങളായ കോട്ടയം സുഭാഷും ജോബി പാലയും സംഘവും അവതരിപ്പിക്കുന്ന കോമഡി മിമിക്രി മഹാമേള, വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും. വിന്റേജ് വാഹനങ്ങളുടെ പ്രദർശനവും ആസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പോലീസ് ഡോഗ്‌സ്‌ക്വാഡിന്റെ ഡോഗ് ഷോയും. സർക്കാരിന്റെ സേവനങ്ങളെ കൂടുതൽ അടുത്തറിയാനും മേള സഹായകരമാകും. മേളയ്ക്ക് മുന്നോടിയായി പ്രൗഢഗംഭീരമായ വിളംബരറാലി നടന്നിരുന്നു. റാലിയിൽ കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയുണർത്തുന്ന ഫ്‌ളോട്ടുകളും അണിനിരന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫ്‌ളാഷ്‌മോബ്, ചിത്രരചനാ മത്സരം, റാലികൾ തുടങ്ങിയവ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരുന്നുവെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ എന്നിവരും സന്നിഹിതരായി.   Read on deshabhimani.com

Related News