പൊലീസ് അസോസിയേഷൻ 
ജില്ലാ സമ്മേളനം



 പത്തനംതിട്ട പൊലീസ് അസോസിയേഷൻ 34–-ാമത് ജില്ലാ സമ്മേളന പൊതുസമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തു. കുറ്റാന്വേഷണ, ക്രമസമാധാന പാലനരംഗങ്ങളിൽ രാജ്യത്ത് മാതൃകയായ കേരള പൊലീസ് സ്ത്രീ–-ശിശു സൗഹൃദമായി വളരെ വേഗം മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നുണ്ടെന്നും  ജില്ലയിലെ പൊലീസ് മികച്ച സേവനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി പ്രദീപ്‌ അധ്യക്ഷനായി. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ വീശിഷ്ടാതിഥിയായി. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ  മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥരെയും  സമ്മേളനകാലയളവിൽ വിരമിച്ച മുൻ സംഘടനാ ഭാരവാഹികളെയും പ്രതിഭകളെയും മന്ത്രി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ കെ പി ഷിനോദാസ്, പത്തനംതിട്ട ഡിവൈഎസ്‌പി  കെ സജീവ്, വിജിലൻസ് ഡി വൈഎസ്‌പി  ഹരി വിദ്യാധരൻ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി പി കെ സാബു, ഇൻസ്‌പെക്ടർ ജി സന്തോഷ്‌ കുമാർ,  ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ബി അജി, സംസ്ഥാന കമ്മിറ്റി അംഗം കെ ജി സദാശിവൻ, പൊലീസ് അസോസിയേഷൻ സംസ്ഥാന അംഗം ടി എൻ അനീഷ്, സൊസൈറ്റി പ്രസിഡന്റ്‌ ഇ നിസാമുദീൻ, കെ എ പി മൂന്നാം ബറ്റാലിയൻ സെക്രട്ടറി സഞ്ജു കൃഷ്ണൻ, പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ മോഹൻ ബാബു എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ജി സക്കറിയ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി വി വിജയകാന്ത് നന്ദിയും പറഞ്ഞു.          പ്രതിനിധി സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ പ്രദീപ്‌ വി അധ്യക്ഷനായി.  അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പ്രവീൺ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജി സക്കറിയ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ആർ സി രാജേഷ് വരവുചെലവ് കണക്കും സർജി പ്രസാദ്‌ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.  Read on deshabhimani.com

Related News