എസ്‌എഫ്‌ഐ മാർച്ചിൽ പ്രതിഷേധമിരമ്പി



 പത്തനംതിട്ട  വിദ്യാർഥികൾക്ക്‌ യാത്രാ നിരക്കിളവ് നിഷേധിക്കുന്നതിനെതിരെ എസ്‌എഫ്‌ഐ  മാർച്ച്‌ സംഘടിപ്പിച്ചു. യാത്രാ ഇളവ്‌ ആരുടെയും കാരുണ്യമല്ല കലഹിച്ചു നേടിയ നീതിയാണ് എന്ന മുദ്രവാക്യമുയർത്തിയാണ് ജില്ലയിലെ വിവിധ പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിലേക്ക് എസ് എഫ് ഐ  നേതൃത്വത്തിൽ വിദ്യാർഥികൾ മാർച്ച്‌ നടത്തിയത്‌.  സർക്കാർ നിർദേശിച്ച സമയങ്ങളിൽ വിദ്യാർഥികൾക്ക്  കൃത്യമായ യാത്രാ നിരക്കിളവ് നൽകാൻ സ്വകാര്യ ബസ്  ഉടടമകൾ തയ്യാറാകണമെന്ന്‌ എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. തയ്യാറായില്ലെങ്കിൽ    നിയമപോരാട്ടങ്ങളിലേക്കും  സമരങ്ങളിലേക്കും കടക്കുമെന്നും  എസ്എഫ് ഐ ജില്ലാ ഭാരവാഹികൾ മുന്നിറിയിപ്പ്‌ നൽകി.   .യാത്രാ നിരക്കിളവ്‌  സംബന്ധിച്ച ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്യാമ്പസ്സുകളിൽ ലഘുലേഖകൾ വിതരണം ചെയ്യും.   വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൈവറ്റ് ബസ് സ്റ്റാൻഡ് മാർച്ച്‌ പത്തനംതിട്ടയിൽ സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോന്നിയിൽ ജില്ലാ സെക്രട്ടറി കെ എസ്‌ അമൽ , തിരുവല്ല, ഇരവിപേരൂർ കമ്മിറ്റികളുടെ മാർച്ച്‌ തിരുവല്ലയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അജിൻ തായില്ലം, കോഴഞ്ചേരിയിൽ ജില്ലാ പ്രസിഡന്റ്‌ ഷൈജു അങ്ങാടിക്കൽ, മല്ലപ്പള്ളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വിവേക് വി നാഥ്‌, അടൂർ, കൊടുമൺ കമ്മിറ്റികളുടെ മാർച്ച്‌ അടൂരിൽ ജില്ലാ ജോ സെക്രട്ടറി അനന്ദു മധു,പന്തളത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം അപർണ, റാന്നി, പെരുനാട് കമ്മിറ്റികളുടെ മാർച്ച്‌ റാന്നിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൽബിൻ എന്നിവരും ഉദ്ഘാടനം ചെയ്തു.   Read on deshabhimani.com

Related News