ഡോ. എം എസ് സുനിൽ തുണയായി,
രഞ്ജിനിക്കും മക്കൾക്കും വീടായി

ഡോ. എം എസ് സുനിൽ പണിത് നൽകുന്ന 245–-ാ-മത് വീടിന്റെ താക്കോൽദാനം ഡോ.മാത്യു സ്റ്റാൻലിയും ഡോ. ദിവ്യ കൊച്ചുവീട്ടിലും ചേർന്ന് നിർവഹിക്കുന്നു


പത്തനംതിട്ട ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 245–-ാമത് സ്നേഹഭവനം ചങ്ങനാശ്ശേരി തുരുത്തിയിൽ കൊണ്ടു പറമ്പിൽ രഞ്ജിനി രാജപ്പനും മക്കൾക്കുമായി കൈമാറി. ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ജോയി കൊച്ചുവീട്ടിലിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മകളുടെ വിവാഹ സമ്മാനമായാണ്‌ നിർമിച്ചു നൽകിയത്‌.  വീടിന്റെ താക്കോൽ ദാനം വധുവരന്മാരായ ഡോ.മാത്യു സ്റ്റാൻലിയും ഡോ. ദിവ്യ കൊച്ചുവീട്ടിലും ചേർന്ന് നിർവഹിച്ചു.   മൺകട്ട കൊണ്ട് കെട്ടിയിരുന്ന വീട് കഴിഞ്ഞ പ്രളയത്തിൽ തകർന്നതിനാൽ അടച്ചുറപ്പില്ലാത്ത ഒരു കുടിലിലാണ്‌ താമസിച്ചിരുന്നത്.  രണ്ടുമുറിയും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടാണ്‌  നൽകിയത്‌. ജോൺസൺ കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ പണിയുന്ന ഒൻപതാമത്തെ വീടാണിത്.  ബ്ലോക്ക് മെമ്പർ മാത്തുകുട്ടി പ്ലാത്തണം, ബെറ്റി ജോയ്, അപ്പച്ചൻ കൊച്ചുവീട്ടിൽ, കെ പി ജയലാൽ.. തോമാച്ചൻ നേര്യംപറമ്പിൽ, സ്റ്റാൻലി, വിമലാ സ്റ്റാൻലി, രാജു തുരുത്തി, അരവിന്ദൻ അരുണോദയം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News