കൂടലിൽ വനം വകുപ്പ് 
കൂട് സ്ഥാപിച്ചു

പുലിയെ പിടികൂടാൻ വനംവകുപ്പ്‌ കൂടലിൽ സ്ഥാപിച്ച കൂട്‌


കലഞ്ഞൂർ  പഞ്ചായത്തിലെ കൂടലിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സ്ഥലത്ത് പുലിയെ കെണിയിലാക്കുന്നതിന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. പുലിയെ പല പ്രാവശ്യം കണ്ടതായി നാട്ടുകാർ അറിയിച്ച പാക്കണ്ടം പ്രദേശത്താണ്  കൂട്  സ്ഥാപിച്ചിട്ടുള്ളത്. കൂടിന്‌ സമീപം ആടിനെയും കെട്ടിയിട്ടുണ്ട്‌.  കൂടൽ ഇഞ്ചപ്പാറയിൽ ടാപ്പിങ് തൊഴിലാളി വിജയനെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മുറിഞ്ഞകൽ അതിരുങ്കൽ ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി പുന്നമൂട്, പാങ്ങോട്, പത്തെക്കർ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയെ ജനങ്ങൾ കണ്ടിരുന്നു. വനം വകുപ്പ് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രദേശത്ത് ക്യാമ്പ് ചെയ്ത്  നിരീക്ഷിച്ചു വരികയാണ്. ഒപ്പം പ്രദേശത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന  പ്രവർത്തനങ്ങളും വനം വകുപ്പിന്റെ ഭാഗത്തു നിന്നും  ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ടും മൂന്നും പേരായി തിരിഞ്ഞ് പ്രദേശത്ത് അന്വ ഷണം നടത്തുന്നുണ്ട്. നിരീക്ഷണ ക്യാമറകളുടെയും കാൽപ്പാദത്തിന്റെ അടയാളങ്ങളും പരിശോധിക്കുന്നുണ്ട്‌. സ്ഥലവാസികളിൽ പലരും പല പ്രാവശ്യം പുലിയെ കണ്ടതായി അറിയിച്ച സ്ഥലങ്ങളിലാണ് വനം വകുപ്പ് നിരീക്ഷണ ക്യാമ്പ് തുടങ്ങിയിട്ടുള്ളത്.  പുലിയുടെ ആക്രമണത്തെ സംബന്ധിച്ച് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിയമ സഭയിൽ സബ്‌മിഷനിലൂടെ വനം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നാണ് അടിയന്തിരമായി പ്രദേശത്ത് കൂട് സ്ഥാപിച്ചത്.  അടിയന്തിര സാഹചര്യങ്ങളിൽ അനുമതിയില്ലാതെ തന്നവെടി വയ്ക്കുന്നതിനും മയക്കു വെടി വയ്ക്കുന്നതുൾപ്പെടെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയതായും മന്ത്രി  നിയമസഭയിൽ   അറിയിച്ചിരുന്നു. Read on deshabhimani.com

Related News