നിറചിരിയുമായി 
അക്ഷയയും അനുശ്രീയും

കെ ഫോൺ കണക്ഷൻ ലഭിച്ച ചന്ദ്രബോസും കുടുംബവും


റാന്നി  കെ ഫോൺ കണക്ഷൻ കിട്ടി അക്ഷയമോൾക്കും അനുശ്രീക്കും ഇത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. വിവര സാങ്കേതികവിദ്യയുടെ പുതിയ ലോകത്തേക്ക് ഇവരെ കൈപിടിച്ചുയർത്തിയത് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയും.  - കെ ഫോൺ തങ്ങളെപ്പോലെയുള്ള പാവപ്പെട്ടവർക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന് ഇവരുടെ പിതാവ് മുക്കാലുമൺ മോഡി പ്പാറയിൽ ചന്ദ്രബോസ് പറഞ്ഞു.  ഇവർ താമസിക്കുന്ന മേഖലയിൽ ബിഎസ്എൻഎല്ലിന് റേഞ്ച് ഇല്ല മറ്റ് സ്വകാര്യ ഇൻറർനെറ്റുകൾ പണം മുടക്കിയെടുക്കാൻ കരിങ്കൽ ക്വാറി തൊഴിലാളിയായ ചന്ദ്ര ബോസിന് കഴിയുകയുമില്ല.  കഴിഞ്ഞകാലത്ത് കുട്ടികളുടെ പഠനം ഓൺലെെനിലാക്കിയപ്പോൾ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ വളരെ  ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായി ചന്ദ്രബോസ് പറഞ്ഞു. അക്ഷയമോൾ ഇപ്പോൾ ചെറുകുളഞ്ഞി ആശ്രമം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അനുശ്രീ  കടവിൽ പള്ളി സെന്റ് തെരേസാസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും ആണ് .     ഒരു രൂപ മുടക്കാതെയാണ് കെ ഫോൺ തങ്ങളുടെ വീട്ടിലെത്തിയത് എന്ന് ചന്ദ്രബോസ് പറഞ്ഞു. കേരള വിഷൻ ചാനൽ വഴിയാണ് കണക്ഷൻ ലഭിച്ചത്. ഒരുമാസമായി പ്രവർത്തിക്കുന്നു. യാതൊരു കേടുപാടും ഉണ്ടാകുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ,  കണക്ഷന് തടസ്സം ഉണ്ടോ എന്നീ വിവരങ്ങൾ ചാനൽ അധികൃതർ എത്തി പരിശോധിക്കുന്നുമുണ്ട്. ഇന്റർനെറ്റ് കണക്ഷന് ഒരു തടസ്സവും കൂടാതെ 24 മണിക്കൂറും ലഭിക്കുന്നുമുണ്ട് - കെ ഫോൺ എല്ലാ വീടുകളിലും ആകുന്നതോടെ കുത്തക മുതലാളിമാരുടെ ചൂഷണത്തിൽ നിന്നും പാവപ്പെട്ടവർക്ക് മോചനമാകും .സർക്കാരിന്റെ സ്വന്തം വൈഫൈ എല്ലാവർക്കും എത്രയും വേഗം ലഭിക്കട്ടെ എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News