സിപിഐ എം മല്ലപ്പള്ളി 
ഏരിയ സമ്മേളനത്തിന് തുടക്കം



 മല്ലപ്പള്ളി  സിപിഐ എം മല്ലപ്പള്ളി ഏരിയാ സമ്മേളനത്തിന്  സി കെ മോഹനൻ നായർ നഗറിൽ (മല്ലപ്പള്ളി സി എം എസ് ഹയർസെക്കൻഡറി സ്കൂള്‍) ചൊവ്വാഴ്ച തുടക്കമായി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്  സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി രാധാകൃഷ്ണൻ താൽക്കാലിക അധ്യക്ഷനായി. സമ്മേളന നഗറിൽ എ ജി സുരേന്ദ്ര പെരുമാൾ പതാക ഉയർത്തി. എം ഫിലിപ്പ് കോശി സ്വാഗതം പറഞ്ഞു. ഇ കെ അജി രക്തസാക്ഷി പ്രമേയവും ഡോ. ജേക്കബ് ജോർജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു, കെ പി രാധാകൃഷ്ണൻ(കൺവീനർ), കെ കെ സുകുമാരൻ, ബിന്ദു ചന്ദ്രമോഹൻ, കെ ജെ ഹരികുമാർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  എം രാജൻ (കൺവീനർ) സതീഷ് കുമാർ, ബിജു പി ചെറിയാൻ എന്നിവരടങ്ങുന്ന മിനിറ്റ്സ് കമ്മിറ്റിയും രതീഷ് പീറ്റർ(കൺവീനർ) ആൽഫിൻ ഡാനി, കെ എം ഏബ്രഹാം, കെ സുരേഷ് എന്നിവരടങ്ങുന്ന ക്രഡൻഷ്യൽ കമ്മറ്റിയും പ്രൊഫ. എം കെ മധുസൂദനൻ നായർ (കൺവീനർ),  ബേബി ഏബ്രഹാം, രമേശ് ചന്ദ്രൻ എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏരിയ സെക്രട്ടറി ബിനു വർഗീസ്  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും പൂർത്തിയായി.  ബുധനാഴ്ച  മറുപടി, ഭാരവാഹി  തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പ്രമേയ അവതരണം  എന്നിവ നടക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന  പൊതുയോഗം (വെർച്വൽ)  കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പത്മകുമാർ, രാജു ഏബ്രഹാം, അഡ്വ. ഓമല്ലൂർ ശങ്കരൻ, പി ജെ അജയകുമാർ, പ്രൊഫ. ടി കെ ജി നായർ, ആർ സനൽകുമാർ, ടി ഡി ബൈജു, പി ബി ഹർഷകുമാർ എന്നിവർ പങ്കെടുക്കുന്നു. Read on deshabhimani.com

Related News