ഗാന്ധിജിയുടെ 
സ്‌മരണയിൽ

അടൂരിൽ ടി കെ മാധവന്റെ സ്മരണയ്ക്ക് നിർമിച്ച മന്ദിരത്തിന് 1934ൽ ഗാന്ധിജി ഇട്ട ശില


അടൂർ  ഗാന്ധിജിയുടെ കരസ്പർശമേറ്റ ശിലാഫലകത്തിന് ഇന്നും തിളക്കമേറെ. 1934 ജനുവരി 19ന്‌ അടൂരിലെ ടി കെ മാധവ സൗധത്തിന് (എസ്എൻഡിപി മന്ദിരം) തറക്കല്ലിട്ടത് മഹാത്മാഗാന്ധിയായിരുന്നു. ദേശീയ വാദിയും സാമൂഹിക വിപ്ലവകാരിയുമായിരുന്ന ടി കെ മാധവന്റെ സ്മരണയ്ക്ക്നിർമിച്ച മന്ദിരത്തിന് തറക്കല്ലിടാൻ മഹാത്മാഗാന്ധി എത്തിയത്‌ നാടിനാഘോഷമായിരുന്നു. തറക്കല്ലിടുന്നതിന് സിമന്റ് കോരാൻ ഒരു വെള്ളിക്കരണ്ടിയാണ് ഗാന്ധിജിയെ ഏല്പിച്ചത്. സിമന്റ് കോരാൻ വെള്ളിക്കരണ്ടിയെങ്കിൽ കല്ലുപണിക്കാരന് എന്തു തരുമെന്ന്‌ ആ സമയത്ത് ഗാന്ധിജി ചോദിച്ചിരുന്നു. ചരിത്രസ്മരണകളുമായി ഇപ്പോഴും അടൂർ എസ്എൻഡിപി മന്ദിരത്തിലെ താഴത്തെ നിലയിൽ കാണാം ആ ശില. ഇങ്ങനെ ഒരു ശിലാഫലകം  ഉള്ളതായോ രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ പവിത്രമായ മണ്ണാണിതെന്നോ അധികമാർക്കും അറിയില്ല. ഒരു ദേശത്തിന്റെ ചരിത്രപരമായ ഓർമയാണ് ഈ ശിലാഫലകം. വരും തലമുറകൾക്ക് പാഠപുസ്തകമാകേണ്ട ഈ ചരിത്രശിലയ്ക്ക് സംരക്ഷണം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. Read on deshabhimani.com

Related News