നന്മ മാനവിക സംരക്ഷണ സദസ്സ്



പത്തനംതിട്ട നന്മ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ പത്തനംതിട്ട ടൗൺ ഹാളിൽ മാനവിക സംരക്ഷണ സദസ്സ് നടത്തി. ന​ഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അടൂർ രാജേന്ദ്രൻ അധ്യക്ഷനായി.   സംസ്ഥാന കലാമത്സര വിജയികളായ നന്മ ബാലയരങ്ങ് അം​ഗങ്ങൾക്കുള്ള സമ്മാനം ന​ഗരസഭ കൗൺസിലർ ജാസിംകുട്ടി വിതരണം ചെയ്തു.  നന്മ ജില്ലാ സെക്രട്ടറി വിനോദ് മുളമ്പുഴ, ജില്ലാ ട്രഷറർ കരുണാകരൻ പരുത്യാനിക്കൽ, ജോൺസൺ അടൂർ, വിജയൻ തിരുവല്ല, ജയൻ തനിമ, രാജു ഫിലിപ്പ്, സുരേന്ദ്രൻ വകയാർ, റജി മല്ലപ്പള്ളി, ബുദ്ധ ആർ വിജയൻ എന്നിവർ സംസാരിച്ചു. സർ​ഗവനിതാ ജില്ലാ പ്രസിഡന്റായി ​ഗീതാ റജി, സെക്രട്ടറിയായി ശ്രീദേവി,  ട്രഷററായി രാധാമണി,  വൈസ് പ്രസിഡന്റുമാരായി ഓമന, അംബികാരാജൻ എന്നിവരെ  തെരഞ്ഞെടുത്തു. സർ​ഗ വനിതാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി ഉ​ദ്ഘാടനം ചെയ്തു. അംബികാ രാജൻ അധ്യക്ഷയായി. Read on deshabhimani.com

Related News