തലമുറകളുടെ പാട്ടമ്മ

സൗദാമിനിയമ്മയ്ക്ക് വി സാംബശിവൻ പുരസ്കാരം സമ്മാനിച്ചപ്പോൾ (ഫയൽ ചിത്രം)


മലയാലപ്പുഴ  അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മയാണ് തിങ്കളാഴ്ച വിട വാങ്ങിയത്. സ്തീകൾ പൊതു വേദികളിൽ അപൂർവമായി വന്നിരുന്ന കാലത്താണ് സൗദാമിനിയമ്മ വേദികൾ കീഴടക്കിയത്. കലയോടുള്ള അഭിനിവേശം സം​ഗീതത്തിലൂടെ അതിൻറെ വിവിധ ശാഖകളിലേക്കും ആകർഷിച്ചു. വിവിധ വാദ്യോപകരണങ്ങൾ വായിക്കുന്നതിലും നിപുണയായി.  കലോപാസനയിൽ മുഴുകി തന്നെയായിരുന്നു ആ ജിവിതം മുഴുവനും.  ഭർത്താവ് പ്രശസ്തനായ കാഥികൻ കെ കെ വാധ്യാരുടെ ഹാർമ്മോണിസ്റ്റും പിൻപാട്ടുകാരിയുമായിരുന്നു. രണ്ടുപേരും ചേർന്ന്  നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു.  നാലു  വർഷം മുമ്പ്  വരെ പാട്ടു പഠിപ്പിക്കുമായിരുന്നു. അവസാന നാൾവരെയും  ഓർമ്മശക്തിക്കും ശബ്ദത്തിനും ഒരു കുഴപ്പവുമില്ലായിരുന്നു.  കേരള സംഗീത നാടക അക്കാദമി ഗുരുപൂജ, സംസ്കാര സാഹിതി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ പാട്ടമ്മയെ തേടിയെത്തി . മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ നടത്തിയ ജാഥ കോന്നിയിലെത്തിയപ്പോൾ പാട്ടമ്മയെ ആദരിച്ചിരുന്നു.   Read on deshabhimani.com

Related News