ദുരിതമൊഴിയുന്നില്ല

എഴീക്കാട് വള്ളം മറിഞ്ഞ് കാണാതായ വിശ്വനാഥൻ ആചാരിക്കായി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നു


പത്തനംതിട്ട നാലു ദിവസമായി തുടർന്ന കനത്ത മഴയിൽ ജില്ലയിൽ തകർന്നത് 37 വീടുകൾ. ഒരു വീടാണ് പൂർണമായും തകർന്നത്. അടൂരിൽ. മറ്റുളവ ഭാ​ഗികമായും. താലൂക്ക് തിരിച്ചുള്ള കണക്ക്- കോന്നി- 14, തിരുവല്ല മൂന്ന്, മല്ലപ്പള്ളി രണ്ട്, കോഴഞ്ചേരി രണ്ട്, റാന്നി 15.  ശനിയാഴ്ച ജില്ലയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്തു.  അണക്കെട്ടുകളില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. നദികളില്‍ ജനലനിരപ്പ് താഴ്ന്നു വരുന്നു. വിവിധ മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടന്നു വരുന്നു.  എലിക്കാട് കോളനിയിൽ വള്ലം മറിഞ്ഞ് ഒരാളെ കാണാതായി. രാത്രി വൈകിയും കണ്ടെത്താനായില്ല. റാന്നി അത്തിക്കയത്ത് നദിയില്‍ വീണ് കാണാതായ യുവാവിനെ അഞ്ചാം നാളും കണ്ടെത്താന്‍  സാധിച്ചില്ല.  ക്യാമ്പുകളിൽ   
2747 പേർ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2747 പേർ. ഇതിൽ 843 കുടുംബങ്ങളിലെ 1114 പുരുഷന്മാരും 1194 സ്ത്രീകളും 439 കുട്ടികളും ഉൾപ്പെടുന്നു. തിരുവല്ല താലൂക്കിലാണ്   കൂടുതൽ ക്യാമ്പ്.   57 ക്യാമ്പുകളിലായി 2234 പേർ കഴിയുന്നു.  കക്കി അണക്കെട്ടിന്റെ  വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും,   നീരൊഴുക്ക് ശക്തമായതിനാലും, അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച്  അലര്‍ട്ട് പ്രഖ്യാപിച്ചു.   പമ്പയുടെയും  കക്കട്ടാറിന്റെയും കരകളില്‍ താമസിക്കുന്നവരും  ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന്  കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.  ശനിയാഴ്ച രാവിലെ ഏഴിന് 974.75മീറ്ററായിരുന്നു ജലനിരപ്പ്.   975.25 മീറ്റര്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.  ആവശ്യമെങ്കില്‍   നിയന്ത്രിത അളവില്‍ വെള്ളം  തുറന്നു വിടുന്നതുമാണ്. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും  ജലനിരപ്പ്  ഉയര്‍ന്നേക്കാം.  നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.  നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍  പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കലക്ടര്‍ അറിയിച്ചു. Read on deshabhimani.com

Related News