മാലിന്യവും രോഗവും പുറത്ത്‌



പത്തനംതിട്ട നിർമല ഗ്രാമം, നിർമല നഗരം, നിർമല ജില്ല എന്ന മുദ്രാവാക്യവുമായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയ്‌ക്കായി നടപ്പാക്കുന്ന സമ്പൂർണ ശുചിത്വ പദ്ധതിയ്‌ക്ക്‌ ആഗസ്‌തിൽ തുടക്കമാകും. ഈ മാസം അവസാനം ചേരുന്ന ആസൂത്രണസമിതിയിൽ പദ്ധതിയ്‌ക്ക്‌ അന്തിമരൂപം നൽകും.  ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഒരുക്കങ്ങൾ നടക്കുകയാണ്‌. പഞ്ചായത്തുകളും നഗരസഭകളും പദ്ധതി ഏതെല്ലാം രീതിയിൽ നടപ്പാക്കണമെന്നത്‌ സംബന്ധിച്ച്‌ അന്തിമരൂപരേഖ തയാറാക്കി. ഖരമാലിന്യവും ദ്രവമാലിന്യവും സംസ്‌കരിക്കൽ, സോക്‌പിറ്റ്‌ നിർമാണം, കമ്പോസ്‌റ്റ്‌, ശൗചാലയം, പൊതുശ്‌മശാനം തുടങ്ങിയവയുടെ  നിർമാണം എന്നീ കാര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ശുചിത്വ മിഷൻ, സ്വച്‌ഛഭാരത്‌ മിഷൻ എന്നിവയുടെ പദ്ധതികളും തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം ചേരുന്നു.  Read on deshabhimani.com

Related News