42 തദ്ദേശ സ്ഥാപനങ്ങളുടെ 
വാർഷിക പദ്ധതിക്ക് അംഗീകാരം



 പത്തനംതിട്ട ജില്ലയിലെ 42 തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സ്പിൽ ഓവർ കൂടി ഉൾപ്പെടുത്തി അന്തിമമാക്കിയ 2023–--2024 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.  32  പഞ്ചായത്തുകളുടെയും ആറു ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നു നഗരസഭകളുടെയും  ജില്ലാ പഞ്ചായത്തിന്റെയും വാർഷിക പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.    ജൂണിൽതന്നെ ഇത്രയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക്‌ അംഗീകാരം നൽകിയത്‌ വലിയ നേട്ടമാണ്‌. മുൻ കാലങ്ങളിൽ ഒക്‌ടോബർ എങ്കിലും കഴിയും പദ്ധതികൾ സമർപിക്കാൻ. ജൂണിൽ അംഗീകാരം ലഭിച്ചതോടെ പദ്ധതി നിർവഹണത്തിനായി ഒമ്പത്‌ മാസം ലഭിക്കും.   ഗ്രാമപഞ്ചായത്തുകളായ കോന്നി, റാന്നി അങ്ങാടി, മെഴുവേലി, ആനിക്കാട്, ഏഴംകുളം, ഏറത്ത്, ഓമല്ലൂർ, കല്ലൂപ്പാറ, റാന്നി പെരുനാട്, ചിറ്റാർ, നാറാണംമൂഴി, മല്ലപ്പുഴശേരി, നാരങ്ങാനം, ആറന്മുള, പ്രമാടം, ചെറുകോൽ, കോഴഞ്ചേരി, കുളനട, തണ്ണിത്തോട്, അരുവാപ്പുലം, റാന്നി, വെച്ചൂച്ചിറ, ചെന്നീർക്കര, വള്ളിക്കോട്, കുന്നന്താനം, കൊറ്റനാട്, തോട്ടപ്പുഴശേരി, പന്തളം തെക്കേക്കര, തുമ്പമൺ, പുറമറ്റം, മല്ലപ്പള്ളി, ഇലന്തൂർ, ബ്ലോക്ക് പഞ്ചായത്തുകളായ ഇലന്തൂർ, റാന്നി, പന്തളം, പറക്കോട്,  കോയിപ്രം, കോന്നി, നഗരസഭകളായ പത്തനംതിട്ട, തിരുവല്ല, പന്തളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ പദ്ധതികളാണ് അംഗീകരിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.      ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് ദീപ ചന്ദ്രൻ, ജില്ലാതല ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.     Read on deshabhimani.com

Related News