മൺകയ്യാലകൾ നിർമിക്കുന്നു

അങ്ങാടിക്കൽ ചാലപ്പറമ്പിൽ കയർഭൂവസ്ത്രം ഉപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മൺ കയ്യാല കെട്ടുന്നു


 കൊടുമൺ മണ്ണ്‌ ജല സംരക്ഷണത്തിന്റെ ഭാഗമായി കൊടുമൺ പഞ്ചായത്ത് തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി മൺകയ്യാലകൾ നിർമിക്കുന്നു. തുടർന്ന്‌  കയർ ഭൂവസ്ത്രം വിരിച്ച് മുളയാണി അടിച്ച്‌ പുല്ല്‌ വച്ച് പിടിപ്പിച്ച് സംരക്ഷിക്കുകയാണ്. എണ്ണൂറ്റിയറുപത് മീറ്റർ നീളത്തിൽ 1 മീറ്റർ പൊക്കത്തിൽ 20 റോൾ കയർ ഉപയോഗിച്ചാണ് കയ്യാലകൾ നിർമ്മിച്ചിരിക്കുന്നത്.  ഇതിന് 970 തൊഴിൽ ദിനങ്ങളാണുള്ളത്.  കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്തിലെ ചെറുതും വലുതുമായ തോടുകളുടെ ആഴം കൂട്ടി.  വെള്ളമൊഴിക്കിന് തടസമായി തോടുകളിൽ അടിഞ്ഞുകൂടിയ മൺപുറ്റുകൾ നീക്കം ചെയ്തു.  ജലസംര രക്ഷണത്തിന്നിരവധി കുളങ്ങൾ നിർമിച്ചു. മഴക്കുഴികൾ, മൺകയ്യാലകൾ, കോണ്ടൂർ ബണ്ട് തുടങ്ങിയ നിർമിതികളിലൂടെ പഞ്ചായത്തിലെമണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ സജീവമായി. Read on deshabhimani.com

Related News