ഞങ്ങൾ സ്വർണം കണ്ട് ബോധ്യപ്പെട്ടു; ആശങ്കയില്ല



 പന്തളം പന്തളം സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നെന്നും സ്വർണം കടത്തിയെന്നുമുള്ള ആരോപണങ്ങൾ അപ്പാടെ തെറ്റാണെന്ന്‌ തെളിയിച്ച്‌ നിക്ഷേപകർ. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകരും സ്വർണം  പണയം വെച്ച വീട്ടമ്മമാരും സത്യാവസ്ഥ ബോധ്യപ്പെട്ട് മടങ്ങിയത് സമരക്കാർക്ക് വൻ തിരിച്ചടിയായി.   നിരവധി വീട്ടമ്മമാർ സ്വർണം പണയം വെച്ച രസീതുമായി എത്തി തങ്ങളുടെ പണയ ഉരുപ്പടികൾ കണ്ട് മടങ്ങി. അൽപ്പം  ആശങ്കപെട്ടെങ്കിലും ഞങ്ങളുടെ സ്വർണവും പണവും സുരക്ഷിതമാണ്‌. ബാങ്ക്‌ ഭരണസമിതിയിൽ ഞങ്ങൾക്ക്‌ പൂർണ വിശ്വാസമാണെന്ന്‌ വീട്ടമ്മമാർ പറഞ്ഞു. എല്ലാ പണയ ഉരുപ്പടികളും കണ്ട് ബോധ്യപ്പെട്ടു. ബാങ്കിൽ സ്വർണം സുരക്ഷിതമാണെന്ന്‌  മൂന്ന് സ്വർണ പണയം വെച്ചിട്ടുള്ള  ലക്ഷ്മി പറഞ്ഞു.  കള്ള പ്രചാരണത്തിൽ ആശങ്കപ്പെട്ട് വന്ന ലക്ഷ്മി അടക്കമുള്ള ആരും പണയ ഉരുപ്പടികൾ തിരിച്ചെടുത്തില്ലന്നുള്ളത്  ബാങ്കിനൊടും, ഭരണ സമിതിയോടും ജീവനക്കാരോടുമുള്ള വിശ്വാസ്യതയ്ക്ക് തെളിവായി. നിക്ഷേപകർ ആശങ്കയില്ലാതെ മടങ്ങുന്നത് കാണാൻ കാത്തുനിൽക്കാതെ സമരക്കാരും  ഇളിഭ്യരായി മടങ്ങുകയായിരുന്നു.  Read on deshabhimani.com

Related News