ലഹരിക്കെതിരെ ഷൂട്ടൗട്ട്

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയുടെ ഭാഗമായി ഫുട്‌ബോൾ ഷൂട്ട്ഔട്ട് ക്യാമ്പയിനിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഗോളടിക്കുന്നു


 പത്തനംതിട്ട ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ശക്തമായ പോരാട്ടത്തിൽ സമൂഹത്തിലെ ഓരോ വ്യക്തിയും പങ്കാളിയാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്  ജില്ലാ ഓഫീസിന്റെയും മോട്ടോർ വാഹന -ഓട്ടോമൊബൈൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി "ഉണർവി'ന്റെ ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്‌ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  ഫുട്‌ബോൾ ഷൂട്ട്ഔട്ട് കാമ്പയിനിലും മന്ത്രി പങ്കാളിയായി. സെന്റ് പീറ്റേഴ്സ്ഡ1്‌ഷനിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ പ്രചാരണ റാലി ഉണർവിന്റെ ഫ്ളാഗ് ഓഫ്, മുഖ്യസന്ദേശം നൽകൽ എന്നിവ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ നിർവഹിച്ചു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ് സേവ്യർ അധ്യക്ഷനായി.ബിനോയ് കൃഷ്ണൻ, ഓട്ടോ മൊബൈൽ തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.  ഇതോട് അനുബന്ധിച്ച് സ്‌കേറ്റിങ്‌, ഫ്ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു. Read on deshabhimani.com

Related News