കപ്പയല്ലേ വിഐപി



ഇരവിപേരൂർ  കേരളീയരുടെ  ഇഷ്ടഭക്ഷണമാണ് കപ്പ. വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടെങ്കിലും മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് രണ്ടു കഷണം കപ്പയും  കാന്താരിയും. ഇപ്പോൾ വില 50നും 70നും ഇടയിലാണെങ്കിലും കപ്പ കഴിക്കാത്തവർ ആരുമില്ല.  ഗസ്റ്റ്‌ഹൗസ് മുതൽ കള്ളഷാപ്പു വരെ ഇവൻ വിഐപിയാണ്‌. ബ്രസിലിൽ നിന്നും പതിനേഴാം നൂറ്റാണ്ടിലാണ് പോർച്ചുഗീസുകാർ ഇന്ത്യയിൽ കപ്പ എത്തിച്ചത്.  കേരളത്തിൽ മൂന്നു നൂറ്റാണ്ടായി കൃഷി ചെയ്തുവരുന്നു. കിഴങ്ങു വിളകളിൽ സ്ഥല വിസ്തൃതിയും  ഉൽപാദനത്തിലും ഒന്നാം സ്ഥാനമാണ് കപ്പയ്‌ക്കുള്ളത്. തുടർച്ചയായ പ്രളയം, കോവിഡ് പ്രതിസന്ധി മുതലായവയെ തുടർന്ന് കൃഷി അല്പം കുറവാണ്‌. വ്യവാസായിക പ്രാധാന്യമുള്ള കപ്പയുടെ നൂറാണ് റൊട്ടി, കേക്ക്,മിഠായി എന്നിവയുടെ നിർമാണത്തിൽ ഉപയോഗിക്കുന്നത്‌. വ്യവസായിക ഉപയോഗം കന്നുകാലിത്തീറ്റ നിർമ്മാണ രംഗത്തുമുണ്ട്.കപ്പ ചേർത്ത തീറ്റ നൽകുന്ന പശുക്കൾ കൂടുതൽ പാൽ ഉല്പാദിക്കുന്നതായി തെളിയിച്ചിട്ടുമുണ്ട്.  കപ്പ കഴിച്ചാൽ  പ്രമേഹം കൂടുമെങ്കിലും  ആരും കപ്പ കഴിക്കാതിരിക്കില്ല.   Read on deshabhimani.com

Related News