ദത്തെടുക്കൽ കേന്ദ്രത്തിൽ 
തോമസ് ഐസക്‌ വൃക്ഷത്തെെ നട്ടു

ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ 
മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്‌ വൃക്ഷത്തെെ നടുന്നു


 പത്തനംതിട്ട  ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിൽ  " ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി  ക്യാമ്പയിന്റെ ഭാഗമായി ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്‌ വൃക്ഷത്തെെ നട്ടു. വൈസ് പ്രസിഡന്റ്  ആർ അജിത്കുമാർ  അധ്യക്ഷനായി. സെക്രട്ടറി  ജി പൊന്നമ്മ , ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ , ട്രഷറർ എ ജി ദീപു, ദത്തെടുക്കൽ കേന്ദ്രം മാനേജർ സി ജി ചന്ദ്രിക, ബാലസംഘം ജില്ല കോ- ഓർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് തുടങ്ങിയവർ സംസാരിച്ചു.     Read on deshabhimani.com

Related News