രമണിയമ്മ @ 74 ഓടിച്ചാടി നടക്കും

രമണിയമ്മ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ


പത്തനംതിട്ട ആതുരസേവനരംഗത്ത് പുതിയ കാൽവയ്‌പ്പുമായി ഇഎംഎസ് സഹകരണ ആശുപത്രി. ജീവിതത്തിൽ ഇനി നടക്കാൻ പറ്റും എന്ന വിശ്വാസം ഇല്ലാതിരുന്ന  ഐരവൺ രേവതി ഹൗസിൽ 74 വയസ്സുള്ള രമണിയമ്മ മുട്ടുവേദനയുമായി വർഷങ്ങളായി ചികിത്സയിലായിരുന്നു. പല ആശുപത്രികളിൽ ചികിത്സ നടത്തിയിട്ടും ശരിയാകാതെ വന്നപ്പോഴാണ് ഇഎംഎസ് സഹകരണ ആശുപത്രിയെ പറ്റി ഡോ. റസ്‌വി മുഹമ്മദ് പറയുന്നത്.  ഒമ്പത് ദിവസം ആശുപത്രിയിൽ കിടന്നു. മുട്ടു മാറ്റൽ ശസ്ത്രക്രിയ നടത്തി. പൂർണ ഭേദമായി കഴിഞ്ഞദിവസം വീട്ടിലെത്തുകയും ചെയ്തു.  പുറത്തു പല ആശുപത്രികളിലും ശസ്ത്രക്രിയ ചെലവേറിയതാണ്‌. കുറഞ്ഞ തുകയിലാണ്‌ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടറുടെ ആത്മവിശ്വാസവും,    രോഗിയോടുള്ള സംരക്ഷണവും, രോഗിയുടെ മനക്കരുത്തും രോഗം പെട്ടെന്ന് ഭേദമാകാൻ സഹായിച്ചു. രണ്ട് കാൽമുട്ടുകളും അകത്തേക്ക് വളഞ്ഞിരിക്കുകയായിരുന്നു. നടക്കാൻ വളരെ ബുദ്ധിമുട്ടും വേദനയുമുണ്ടായിരുന്നു. ഇഎംഎസ് സഹകരണ ആശുപത്രിയിൽ എല്ലാ ചികിത്സകൾക്കും  ചെലവ് കുറവാണെന്ന് ഡോ. റസ്‌വി മുഹമ്മദ് പറഞ്ഞു.  സാധാരണക്കാർക്കും പാവങ്ങൾക്കും ആശ്രയമായി മാറുകയാണ് ആശുപത്രി.  പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.  ഈ വർഷം ജനുവരിയിലാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനും കഴിയുന്നു. മുഴുവൻ സമയവും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്  വിഭാഗങ്ങളും കാർഡിയോളജി, റേഡിയോളജി ഓർത്തോപീഡിക്സ്, ഇഎൻടി വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.  Read on deshabhimani.com

Related News