രക്തതാരകങ്ങൾ ജ്വലിച്ചു

എസ്എഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന രക്തസാക്ഷി കുടുംബസംഗമം ജെയ്ക് സി തോമസ് ഉദ്‌ഘാടനം ചെയ്യുന്നു


തിരുവല്ല " ഇല്ലാ ഇല്ലാ മരിക്കുന്നില്ല, രക്തസാക്ഷി മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ " ... എസ്എഫ്ഐയെ മുന്നിൽനിന്ന്‌ നയിച്ചതിന്‌ ഇരുട്ടിന്റെ ശക്തികളുടെ കൊലകത്തിക്കിരയായ ധീരരക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക്‌ ആവേശ്വജ്ജ്വല വരവേൽപ്. ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ  ജില്ലാ സമ്മേളന വേദിയിലേക്ക് കടന്നുവരുമ്പോൾ പ്രതിനിധികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി. വികാര നിർഭരമായിരുന്നു ഈ സന്ദർഭം.   രക്തസാക്ഷികളായ എം എസ് പ്രസാദിന്റെ സഹോദരൻ എംഎസ് രാജേന്ദ്രൻ, അഭിമന്യുവിന്റെ  സഹോദരൻ ഭരിജിത്, എം രാജേഷിന്റെ അമ്മ മാണി , അജയ് പ്രസാദിന്റെ സഹോദരി ആര്യാപ്രസാദ് എന്നിവരാണ്‌ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ രക്തസാക്ഷി കുടുംബ സംഗമത്തിൽ പങ്കെടുത്തത്.   മുൻ സംസ്ഥാന പ്രസിഡന്റ്‌  ജെയിക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌  എസ് ഷൈജു അധ്യക്ഷനായി.സെക്രട്ടറി അമൽ ഏബ്രഹാം സ്വാഗതവും അജ്മൽ സിറാജ് നന്ദിയും പറഞ്ഞു.     Read on deshabhimani.com

Related News