എല്ലാ മണ്ഡലങ്ങളും ഒരുങ്ങി



  പത്തനംതിട്ട സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ്‌ പദ്ധതിയായ  കെ-ഫോൺ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്  തിങ്കളാഴ്‌ച   ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.    വൈകിട്ട് നാലിന് ഓമല്ലൂർ ഗവ എച്ച്എസ്എസിൽ ആറന്മുള മണ്ഡല തല പരിപാടിയിൽ ആരോഗ്യ   മന്ത്രി വീണാ ജോർജും വൈകുന്നേരം മൂന്നിന് മൂന്നാളം ഗവ ലോവർ പ്രൈമറി സ്‌കൂളിൽ അടൂർ മണ്ഡല തല പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, വൈകിട്ട് മൂന്നിന് കുറ്റൂർ ഗവ എച്ച്എസ്എസിൽ തിരുവല്ല മണ്ഡലതല പരിപാടിയിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎയും വൈകിട്ട് നാലിന് കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളിൽ റാന്നി മണ്ഡലതല പരിപാടിയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയും വൈകിട്ട് മൂന്നിന് കൈപ്പട്ടൂർ ഗവ വിഎച്ച്എസ്എസിൽ കോന്നി മണ്ഡല തല പരിപാടിയിൽ അഡ്വ. കെയു ജനീഷ്കുമാർ എംഎൽഎയും പങ്കെടുക്കും. ജന പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും. സംസ്ഥാന തല ഉദ്ഘാടന പരിപാടി എല്ലാ വേദികളിലും തത്സമയം എൽഇഡി വാളിൽ പ്രദർശിപ്പിക്കും. കളക്ടറേറ്റിലും ഉദ്ഘാടന പരിപാടി തത്സമയം പ്രദർശിപ്പിക്കും. പത്തനംതിട്ട 
ഒരു പടി മുന്നിൽ   2023 മാർച്ച് അവസാനം മുതൽ പത്തനംതിട്ട ജില്ലാ കലക്ടറേറ്റിലെ പ്രവർത്തനങ്ങൾ കെ ഫോണിലാണ് നടന്ന്‌ വരുന്നത്. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്ന്‌ കലക്ടറേറ്റിലേക്കും അവിടെ നിന്നും സംസ്ഥാന ഡാറ്റാ സെന്ററിലേക്കുമാണ് ഔദ്യോഗിക ഉപയോഗത്തിലുള്ള വിവിധ പോർട്ടലുകളിലെ ഡാറ്റാ കൈമാറ്റം നടക്കുന്നത് ഇന്റർനെറ്റ്‌ ഉപയോഗിച്ചാണ്‌. മാർച്ച് മുതൽ പത്തനംതിട്ട ജില്ലാ കലക്ടറേറ്റും സ്റ്റേറ്റ് ഡാറ്റാ സെന്ററും തമ്മിലുള്ള ഡാറ്റാ കൈമാറ്റം പൂർണമായും കെ ഫോൺ നെറ്റ്‌വർക്ക് വഴിയാണ് നടക്കുന്നത്.     Read on deshabhimani.com

Related News