അടുപ്പിൽ തീ പകർന്നു

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ അന്നദാനപ്പുരയിലെ അടുപ്പിൽ പി ആര്‍ ഗോപിനാഥന്‍ നായര്‍ തീ കത്തിക്കുന്നു


അയിരൂര്‍  ഹിന്ദുമത പരിഷത്തില്‍ എത്തുന്നവർക്ക്‌ ഭക്ഷണം നല്‍കാനുള്ള ക്രമീകരണം പൂർത്തിയായി. ഹിന്ദുമത പരിഷത്തിന് സജ്ജീകരിച്ചിട്ടുള്ള പന്തലിലെ അടുപ്പില്‍ ഫുഡ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി ആര്‍ ഗോപിനാഥന്‍ നായര്‍ തീ പകര്‍ന്നു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. സെക്രട്ടറി എ ആര്‍ വിക്രമന്‍ പിള്ള, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, ജോയിന്റ് സെക്രട്ടറിമാരായ  അനിരാജ് ഐക്കര, ഡി രാജഗോപാല്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍മാരായ കെ എസ് സദാശിവന്‍ നായര്‍, പ്രസന്നകുമാര്‍ പുറമ്പാറ, കെ മോഹന്‍കുമാര്‍, വി ആര്‍ മോഹനന്‍, എം പ്രസാദ്, രത്‌നമ്മ വി പിള്ള, ഇലന്തൂര്‍ ഹരിദാസ്, കെ കെ ഗോപിനാഥന്‍ നായര്‍, പി എന്‍ സോമന്‍, ചന്ദ്രന്‍പിള്ള ഓതറ, പ്രീത ബി നായര്‍, രമ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ചെറുകോല്‍ ഹരിശ്ചന്ദ്രന്‍ നായരാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം അയ്യായിരം പേർക്കുള്ള ഭക്ഷണമാണ് തയാറാക്കുന്നത്.  Read on deshabhimani.com

Related News