സാമൂഹ്യാഘാതം വിലയിരുത്തി 
വിദഗ്ധ സമിതി

കോടതി സമുച്ചയ നിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ വിദഗ്ധസമിതി നടത്തിയ സന്ദർശനം


പത്തനംതിട്ട  കോടതി സമുച്ചയ നിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ വിദഗ്ധസമിതി സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ കെ മുകേഷിന്റെ  നേതൃത്വത്തിൽ നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ റോസ്‌ലിൻ സന്തോഷ്, സാമൂഹ്യപ്രവർത്തക ഡോ. എം എസ് സുനിൽ, സാമൂഹ്യശാസ്ത്രജ്ഞ ഡോ. കെ എസ് ബിനു , ജില്ലാ കോർട്ട് മാനേജർ  കെ അൻസാരി, ഡെപ്യൂട്ടി കലക്ടർ (എൽഎ ), സ്പെഷ്യൽ തഹസിൽദാർ എൽ എ (ജനറൽ) എന്നിവരടങ്ങുന്ന സമിതി യോഗം ചേർന്ന ശേഷമാണ് സ്ഥലത്ത് നേരിട്ട് സന്ദർശനം നടത്തിയത്. ജില്ലാ ഭരണത്തിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അറിയിച്ചു. വെട്ടിപ്രത്ത് റിങ്ങ്‌ റോഡിന് സമീപം ആറ് ഏക്കർ സ്ഥലമാണ് കോടതി സമുച്ചയ നിർമാണത്തിനായി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന സ്ഥാപമാണ് പദ്ധതിയുടെ സാമൂഹ്യാഘാത പഠനം നടത്തിയത്. ഇവർ സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്താനാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.  Read on deshabhimani.com

Related News